
ലക്‌നൗ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമ്മയെ തലയ്ക്കടിച്ചുകൊന്ന് 17കാരൻ. ഉത്തർപ്രദേശിലെ ലക്‌നൗവിൽ വ്യാഴാഴ്ചയാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് പകരം വൈദ്യസഹായവും കൗൺസിലിംഗും തേടാൻ അമ്മ ഉപദേശിച്ചിരുന്നു.ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. സംഭവ ദിവസവും തർക്കം രൂക്ഷമായി.
ഇതിനിടെ റെഞ്ച് ഉപയോഗിച്ച് 17കാരൻ അമ്മയുടെ തലയിൽ പലതവണ അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു. 17കാരൻ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് സൂചന നൽകുന്ന ഡയറിക്കുറിപ്പുകൾ പൊലീസിന് ലഭിച്ചു.
കുടുംബം അംഗീകരിച്ചില്ല
'ഞാൻ ഒരു സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. കുടുംബം അംഗീകരിച്ചില്ല. കൗൺസിലിംഗ് നൽകുകയും ഡോക്ടർമാരുടെ സഹായം തേടുകയും ചെയ്തു. ഒന്നും ഫലം കണ്ടില്ല. ലോകം തന്നെ സ്ത്രീയായി കാണണമെന്നാണ് ആഗ്രഹിച്ചത് " - 17കാരൻ പൊലീസിനോട് പറഞ്ഞു. പൊലീസ് പറയുന്നതനുസരിച്ച്, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന മകനുവേണ്ടി മാത്രം കുടുംബം ലക്‌നൗവിൽ മറ്റൊരു വീട് വാടകയ്‌ക്കെടുത്തിരുന്നു. കുടുംബാംഗങ്ങളാരും അവിടെ അവനെ സന്ദർശിക്കരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ മകൻ തനിക്കൊപ്പം താമസിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |