SignIn
Kerala Kaumudi Online
Tuesday, 20 October 2026 10.19 PM IST

ഗൂഗിൾ മാപ്പ് നോക്കി ഷോർട്ട് കട്ടിലൂടെ പോയി, കാർ കനാലിൽ വീണു; പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അപകടം

READ ENGLISH VERSION
car

ലക്‌നൗ: കാർ കനാലിൽ വീണ് മൂന്ന് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഗൂഗിൾ മാപ്പ് നോക്കി ഷോർട്ട് കട്ടിലൂടെ പോയതാണ് അപകടത്തിന് കാരണമായത്. ബറേലിയിൽ നിന്ന് പിലിഭിത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

കാലാപൂർ ഗ്രാമത്തിന് സമീപമെത്തിയപ്പോൾ ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത ഷോർട്ട് കട്ടിലൂടെ പോകുകയായിരുന്നു സംഘം.അൽപം ദൂരമെത്തിയപ്പോൾ തന്നെ കാർ കനാലിൽ പതിച്ചു. സംഭവം കണ്ട നാട്ടുകാർ ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ മൂന്ന് പേരെയും രക്ഷിക്കാൻ സാധിച്ചു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.


'ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി ഷോർട്ട് കട്ടിലൂടെ പോയതായിരുന്നു അവർ. ഗൂഗിൽ മാപ്പ് കാണിച്ചുകൊടുത്ത വഴിയിലൂടെ പോയെങ്കിലും കാർ കനാലിൽ പതിക്കുകയായിരുന്നു. ഒരു ട്രാക്ടറിന്റെ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്.'- സിറ്റി പൊലീസ് സുപ്രണ്ട് മനുഷ് പരീക്ക് വ്യക്തമാക്കി.

അതേസമയം,പത്ത് ദിവസത്തിനിടയിൽ ജില്ലയിൽ നടക്കുന്ന സമാനരീതിയിലുള്ള രണ്ടാമത്തെ അപകടമാണിത്. നവംബർ ഇരുപത്തിനാലിന് പണി തീരാത്ത പാലത്തിൽ നിന്ന് നദിയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചിരുന്നു. ഇവരും ഗൂഗിൾ മാപ്പ് കാണിച്ചുകൊടുത്ത എളുപ്പ വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ബറേലിയിൽ നിന്ന് ബദൗൺ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകവേയായിരുന്നു അപകടമുണ്ടായത്. രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, INJURED, CANAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360