
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരംഗത്തുള്ള കോക്രോച്ച് ജനത പാർട്ടിയെ (സി.ജെ.പി) എതിർക്കാൻ പുതിയ എതിരാളി. പാറ്രകൾക്ക് ചുവന്ന ഹിറ്ര് അടിക്കുമെന്ന് പ്രഖ്യാപിച്ച് 'ലാൽ ഹിറ്ര് ജനത പാർട്ടിയാണ്' രംഗത്തെത്തിയത്. കഴിഞ്ഞദിവസം ഡൽഹിയിലെ മാളവ്യ സ്‌മൃതി ഭവനിൽ ആദ്യ യോഗം ചേർന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നതല്ല,സി.ജെ.പിയുടെ പ്രചാരണങ്ങളെ എതിർക്കലാണ് ലക്ഷ്യമെന്ന് പാർട്ടി കൺവീനർ അയൻ ഭട്നഗർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണമുന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാകണം. ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കാനാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ. രാജ്യത്ത് അരാജകത്വമുണ്ടാക്കാനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനുമാണ് പാറ്റകൾ ശ്രമിക്കുന്നത്. അതിനെ തുറന്നുകാട്ടും. സി.ജെ.പിയുടെ ഫണ്ടിംഗ് ഉറവിടത്തെ കുറിച്ചും അയൻ ഭട്നഗർ ചോദ്യമുന്നയിച്ചു. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരാൻ സി.ജെ.പി നേതൃത്വത്തെ വെല്ലുവിളിച്ചു. രാജ്യത്തിനാണ് പ്രഥമ പരിഗണന. പാറ്റകളുടെ വാദങ്ങളുടെ മറുവശം ചർച്ചകളിലൂടെയും സമാധാനപരമായ യോഗങ്ങളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കും. യുവജനതയെ പാർട്ടിയിലേക്ക് ക്ഷണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |