SignIn
Kerala Kaumudi Online
Thursday, 29 October 2026 2.05 PM IST

സ്ത്രീകളുടെ അവകാശങ്ങൾ ട്രാൻസ്‌ജെൻഡറുകൾക്ക് നൽകരുത്: സുപ്രീംകോടതിയിൽ ഹർജി

supreme-court
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകൾക്കുള്ള നിയമപരമായ അവകാശങ്ങൾ ട്രാൻസ്‌ജെൻഡറുകൾക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണൽ (ഡബ്യൂ‌ഡിഐ). പുരുഷനായി ജനിച്ചിട്ട് പിന്നീട് സ്ത്രീയായി മാറിയെന്ന് സ്വയം അവകാശപ്പെടുന്ന ട്രാൻസ് വുമണിന് സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന ആവകാശങ്ങൾ നൽകരുതെന്ന് ഇവ‌ർ ഹർജിയിൽ ആവശ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണം, സ്ത്രീകളുടെ ജയിലില്‍ പാര്‍പ്പിക്കല്‍, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ പങ്കെടുക്കല്‍, ക്രിമിനല്‍ കേസിലെ അറസ്റ്റ് സമയത്തെ നടപടികള്‍ തുടങ്ങിയവ ചോദ്യം ചെയ്താണ് ഹർജി നല്‍കിയിരിക്കുന്നത്.


സ്വയം പ്രഖ്യാപിത ട്രാൻസ് വുമണിന്റെ സർട്ടിഫിക്കറ്റുകൾക്കോ മറ്റു രേഖകൾക്കോ ഒരു വ്യക്തിയുടെ ജന്മനായുള്ള ലിംഗത്തെ മാറ്റാൻ കഴിയില്ല. സ്ത്രീകൾക്കായി പ്രത്യേകം രൂപീകരിച്ച അവകാശങ്ങളും സംരക്ഷണങ്ങളും ആനുകൂല്യങ്ങളും നേടാൻ ട്രാൻസ് വുമണിന് അനുമതി നൽകരുതെന്ന് വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമിത് സിബൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ലിംഗഭേദവും ജെൻഡർ ഐഡന്റിറ്റിയും രണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വുമൺസ് ഡിക്ലറേഷൻ ഇന്റർനാഷണൽ സംഘടന സമർപ്പിച്ച ഹർജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. ട്രാന്‍സ് ജെന്‍ഡര്‍ സ്വത്വം അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാർ നിയമത്തെ ചോദ്യം ചെയ്യുന്ന ഹർജികള്‍ക്കൊപ്പം ഈ ഹർജിയും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

English Summary

Women's Declaration International has petitioned the Supreme Court, arguing legal rights designated for women should not be extended to transgender women. The plea challenges their eligibility for reservations, women's prisons, and participation in women's sports. Senior advocate Amit Sibal argued birth sex is immutable by self-declaration. The Supreme Court issued notice to the central government, consolidating the petition with others challenging transgender identity recognition laws.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMENS DECLARATION INTERNATIONAL, SUPREMECOURT, TRANSGENDER RIGHTS, CENTRAL GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360