കെനിയ: കടൽത്തീരത്ത്നിന്ന് ഏകദേശം 18 വർഷത്തോളം പഴക്കമുള്ള ആനപ്പല്ല് കണ്ടെത്തി പതിനൊന്നുവയസുകാരൻ. ഇംഗ്ലണ്ടിലെ സഫോക്കിലുള്ള ഈസ്റ്റ് ലെയിൻ ബീച്ചിൽനിന്നാണ് ചാർലി- ഓർക്കാർഡ്- ലിസിൽ എന്ന പതിനൊന്നുകാരന് ആനപ്പല്ല് കിട്ടിയത്.
താൻ എത്രമാത്രം ആനകളെ സ്‌നേഹിക്കുന്നുണ്ടെന്ന് അമ്മയോട് വിശദീകരിച്ചുകൊണ്ട് കടൽത്തീരത്തുകൂടി നടക്കുകയായിരുന്നു ചാർലിൽ ഇതിനിടെയാണ് കൗതുകമുള്ളൊരു കല്ലിനുസമാനാമായ വസ്‌തു കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. കല്ല് കൈയിലെടുത്ത ഉടൻതന്നെ ചാർലി അത് തന്റെ പിതാവിനെ കാണിച്ചു. മുഷ്‌ടിയുടെ വലിപ്പമുള്ള ആ കല്ല് സാധരണമല്ലെന്ന് മനസിലാക്കിയ കുടുംബം അത് വിദഗ്‌ദ്ധ പരിശോധനയ്‌ക്കയച്ചു.
തുടർന്നാണ് ഭൂമിയിൽനിന്ന് വംശനാശം സംഭവിച്ച അനാർക്കസ് എന്ന ആനയുടെ പൂർവ്വികവർഗത്തിൽപ്പെട്ട ജീവിയുടെ പല്ലാണിതെന്ന് മനസിലായത്. ആഫ്രിക്കൻ ആനകളോട് സാമ്യമുള്ള ഇവ ഏകദേശം 20 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജിവിച്ചിരുന്നവയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |