സോഫിയ: 2026 അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ 2027ലേക്കുള്ള ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനം പുറത്തുവിട്ട് അനുയായികൾ. 2027ൽ മനുഷ്യർക്ക് അമാനുഷിക ശക്തികൾ നൽകുന്ന ഒരു നിഗൂഢ രോഗമോ ജനിതക പരീക്ഷണമോ ഉണ്ടാകുമെന്നാണ് വാംഗയുടെ പ്രവചനം. രോഗമോ പരീക്ഷണമോ വലിയൊരുകൂട്ടം മനുഷ്യരെ ബാധിക്കുമെങ്കിലും ചിലർക്ക് മാത്രമേ അമാനുഷിക ശക്തി ലഭിക്കുകയുള്ളൂവെന്നും വാംഗയുടെ അനുയായികൾ വെളിപ്പെടുത്തുന്നു.
ലോകമെമ്പാടുമുണ്ടാകാൻ സാദ്ധ്യതയുള്ള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചായിരുന്നു വാംഗയുടെ 2026ലെ ആദ്യ പ്രവചനം. കഴിഞ്ഞ മാർച്ചിൽ മ്യാൻമറിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, സ്‌പെയിൻ, പോർച്ചുഗൽ, ഗ്രീസ്, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാട്ടുതീ, ഏഷ്യൻ രാജ്യങ്ങളിലെ പ്രളയം, യുഎസിലെ ശക്തമായ കൊടുങ്കാറ്റ് എന്നിവ ഇതിനുദാഹരണമായി അനുയായികൾ ചൂണ്ടിക്കാട്ടുന്നു.
രണ്ടാമത്തെ പ്രവചനം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും (എഐ) തൊഴിൽ മേഖലയിലെ യന്ത്രവത്‌കരണത്തെക്കുറിച്ചുമാണ്. മനുഷ്യരുടെ തൊഴിലിനെ എഐ മാറ്റിസ്ഥാപിക്കുമെന്ന് വാംഗ പ്രവചിച്ചിരുന്നതായി അനുയായികൾ അവകാശപ്പെടുന്നു.
Followers of Bulgarian mystic Baba Vanga have circulated a prediction for 2027 claiming that a mysterious disease or genetic experiment could give some humans supernatural abilities. According to the claim, many people could be affected, but only a small number would develop these extraordinary powers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |