ബംഗളൂരു: ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ കോർപ്പറേറ്റ് ജോലികളിലേക്ക് ചേക്കേറുന്ന ധാരാളം ചെറുപ്പക്കാർ നമുക്കിടെയിലുണ്ട്. തീരെ താൽപര്യമില്ലെങ്കിലും സമൂഹത്തെ ഭയന്ന് അതേ ജോലിയിൽ തുടരുന്നതാണ് പലരുടെയും പതിവ്. എന്നാൽ, ഇന്ന് സ്ഥിതി മാറി. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കോ ഉപദേശങ്ങൾക്കോ കാത്തുനിൽക്കാതെ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
അത്തരത്തിൽ ജോലിയിൽ വലിപ്പചെറുപ്പമില്ലെന്നും ഏത് ജോലി ചെയ്‌താലും സമാധനവും സ്വയംപര്യാപ്‌തതയുമാണ് പ്രധാനമെന്നും തെളിയിക്കുകയാണ് ഹംതോർ ദേബർമ്മയെന്ന 22 കാരൻ. ആ തിരിച്ചറിവാണ് ബി കോമിൽ ബിരുദം നേടിയതിനുപിന്നാലെ കോർപ്പറേറ്റ് ജോലി തിരഞ്ഞെടുക്കുന്നതിനുപകരം ഊബർ ഡ്രൈവറാകാൻ ഹംതോറിന് പ്രചോദനമായത്. കാറുകളോടുള്ള കമ്പവും പുതിയ ആളുകളെ പരിചയപ്പെടാനുള്ള ആഗ്രഹവുമാണ് അവനെ ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
ബംഗളൂരുവിൽ ഊബർ ബ്ലാക് ഡ്രൈവറായി ജോലി ചെയ്യുന്ന ഹംതോറിന്റെ ഡേ-ഇൻ-ദി-ലൈഫ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. ആഴ്‌ചയിൽ 46,000 രൂപവരെ സമ്പാദിക്കുന്ന അവന്റെ കഥ ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ്. അത് കേവലം, വരുമാനത്തിന്റെ മാത്രം കഥയല്ല, സ്വന്തം അദ്ധ്വാനത്തിൽ സമാധാനവും സന്തോഷവുംകൂടി കണ്ടെത്തുന്ന യുവാവിന്റെ ജീവിതമാണ്. തന്റെ കാറിലിരിക്കുന്ന വ്യത്യസ്‌തരായ ആളുകളിൽനിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം കൂടിയാണിത്.
സംരംഭകർ, പ്രൊഫഷണലുകൾ, കലാകാരന്മാർ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന മനുഷ്യരുമായി അവൻ ആശയവിനിമയം നടത്തുന്നു. ഡ്രൈവിംഗിന് ശേഷമുള്ള സമയങ്ങളിൽ കണ്ടന്റ് ക്രിയേഷനിലും ഹംതോർ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.
A 22-year-old B.Com graduate chose to become an Uber Black driver in Bengaluru instead of taking a corporate job. Earning up to ₹46,000 a week, he says the job offers financial independence, peace, and opportunities to meet new people.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |