SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.06 AM IST

സരസ്വതിയുടെ ദേവിയുടേതെന്ന് കരുതി ശിൽപം സൂക്ഷിച്ചു; ത്രീഡി പരിശോധനയിൽ കണ്ടെത്തിയത് മറ്റൊന്ന്

gayathri-devi
ഗായത്രീദേവിയുടെ ശിൽപം

ഭോപ്പാൽ: സരസ്വതീ ദേവിയുടേതെന്ന് കരുതി സൂക്ഷിച്ചിരുന്ന 12-ാം നൂറ്റാണ്ടിലെ അപൂർവ ശിൽപം യഥാർത്ഥത്തിൽ ഗായത്രീദേവിയുടേതാണെന്ന് കണ്ടെത്തി പുരാവസ്‌തു ഗവേഷകർ. മദ്ധ്യപ്രദേശ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈ ശിൽപം, ഇന്ത്യയിൽ ലഭ്യമായ ഗായത്രീദേവിയുടെ അപൂർവ്വശിൽപങ്ങളിലൊന്നാണെന്നാണ് വിലയിരുത്തൽ.

വിഗ്രഹത്തിന്റെ യഥാർത്ഥസ്വരൂപത്തെക്കുറിച്ച് മ്യൂസിയം അധികൃതർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് പുരാവസ്‌തു വകുപ്പ് വിശദമായ പരിശോധന നടത്തിയത്. ചുവന്ന മണൽക്കല്ലിൽ നിർമ്മിച്ച ശിൽപം ആദ്യം ധാർ മ്യൂസിയത്തിലായിരുന്നെങ്കിലും പിന്നീട് സംസ്ഥാന മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു.

പരിശോധനയിൽ ആദ്യം ശ്രദ്ധയിൽപ്പെട്ടത് സരസ്വതി ദേവിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നായ വീണയുടെ അഭാവമായിരുന്നു. വിഗ്രഹത്തിന്റെ മുകൾഭാഗത്തെ കൈകളിലൊന്ന് നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ഒടിഞ്ഞുപോയതിനാൽ ആ കൈകളിൽ വീണ ഉണ്ടായിരുന്നുവെന്നാണ് നൂറ്റാണ്ടുകൾക്ക് മുൻപ് കരുതപ്പെട്ടിരുന്നത്.

എന്നാൽ, ഹൈ റെസല്യൂഷൻ ഡിജിറ്റൽ രേഖപ്പെടുത്തലും ത്രീഡി മാപ്പിംഗും ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിൽ ഒടിഞ്ഞ കൈയിൽ വിണയല്ല, താമരപ്പൂവായിരുന്നെന്ന് വ്യക്തമായി. ഈ കണ്ടെത്തലാണ് വിഗ്രഹത്തിന്റെ യഥാർത്ഥ തിരിച്ചറിയലിലേക്ക് നയിച്ചത്.

തുടർന്ന് പുരാണങ്ങളിലെയും ശിൽപശാസ്‌ത്രഗ്രന്ഥങ്ങളിലെയും വിവരണങ്ങളുമായി ഈ കണ്ടെത്തൽ താരതമ്യം ചെയ്‌ത പ്പോൾ ശിൽപം ഗായത്രീദേവിയുടേതാണെന്ന് സ്ഥിരീകരിച്ചു. നാല് കൈകളുള്ള ദേവി ലളിതാസനത്തിൽ ഇരിക്കുന്ന രൂപത്തിലാണ് ശിൽപം. താഴത്തെ വലത് കൈയിൽ അക്ഷരമാല, മുകളിലത്തെ വലത് കൈയിൽ താമര, താഴത്തെ ഇടത് കൈയിൽ വേദങ്ങളെ പ്രതിനിധീകരിക്കുന്ന ഗ്രന്ഥം എന്നിവയാണ് കാണുന്നത്.

മുകളിലത്തെ ഇടത് കൈ ഒടിഞ്ഞുപോയെങ്കിലും അതിലും താമരയോ മറ്റേതെങ്കിലും പവിത്രവസ്‌തുവോ ഉണ്ടായിരുന്നിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.ദേവിയുടെ വലതുകാലിനരികിൽ കൊത്തിവച്ചിരിക്കുന്ന ഹംസം ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പ്രതീകമാണെന്നും ഗവേഷകർ ചൂണ്ടിക്കാണിച്ചു.

English Summary

Archaeologists have discovered that a 12th-century sculpture preserved at the State Museum in Bhopal, long believed to depict Goddess Saraswati, is actually an idol of Goddess Gayatri. The finding came after museum authorities questioned the sculpture's identity, prompting a detailed examination using high-resolution digital imaging and 3D mapping. Researchers found that the broken upper hand, previously assumed to have held a veena, originally held a lotus—a key iconographic feature of Gayatri. The four-armed deity is also depicted with a rosary, the Vedas, and a swan, matching classical descriptions of Goddess Gayatri. The discovery corrects a centuries-old misidentification and highlights the role of modern 3D technology in archaeological research.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDOL, DISCOVERY, GAYATHRI DEVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360