SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.31 PM IST

മരുന്ന് ഡപ്പികളിൽ കാണുന്ന സിലിക്ക ജെൽ കൊടും വിഷമാണോ? അത് കഴിക്കുന്നത് അപകടമോ? അറിയാം

silica-gel
സിലിക്ക ജെൽ

ഡപ്പിയിലുള്ള മരുന്നുകൾ വാങ്ങുമ്പോഴോ പുതിയ പാക്ക് ചെയ്‌ത വസ്‌ത്രമോ ബാഗോ ഷൂസോ ഒക്കെ വാങ്ങുമ്പോഴോ അതിനുള്ളിൽ വെളുത്ത നിറത്തിൽ ചെറിയൊരു പായ്‌ക്കറ്റും ഉണ്ടാകും. അതാണ് സിലിക്ക ജെൽ പാക്കുകൾ. മരുന്ന് ഡപ്പിയിലടക്കം കാണുമെങ്കിലും സിലിക്ക ജെൽ ആരും ഭക്ഷിക്കരുത് എന്ന് അതിൽ എഴുതിയിട്ടുണ്ടാകും. കൗതുകത്തിന്റെ പുറത്ത് അവ ഭക്ഷിക്കാൻ ശ്രമിക്കുന്നവരും ഉണ്ടാകും. സിലിക്ക ജെൽ ഭക്ഷ്യയോഗ്യമാണോ?​ അഥവാ ഭക്ഷിച്ചാൽ എന്താകും സംഭവിക്കുക?​ ഇക്കാര്യം ഇവിടെ നോക്കാം.

പ്രകൃതിയിൽ ക്വാർട്‌‌സ് എന്ന പേരിൽ കാണുന്ന സിലിക്കൺ ഡയോക്‌സൈഡിന്റെ മറ്റൊരു രൂപമാണ് സിലിക്ക ജെൽ പാക്കുകൾ. പേരിൽ ജെൽ ഉണ്ടെങ്കിലും ഇത് ഒരു ജെൽ അല്ല. ക്വാർട്‌സ് എന്നാൽ വാച്ചുകൾ പ്രവർത്തിക്കാൻ സഹായകമായതും നദിയിൽ കാണുന്ന വെള്ളാരങ്കല്ലിലും മണലിലും എല്ലാമുള്ളതുമൊക്കെയായ രൂപങ്ങളാണ്. ഇവ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പോലും കാണാനാകാത്ത തരം ചെറുതരി വസ്‌തുക്കളാണ്. ഇവയുടെ പ്രധാന ജോലി ഈർപ്പം വലിച്ചെടുക്കുക എന്നതാണ്. ഏറെനാൾ സൂക്ഷിക്കേണ്ട വസ്‌തുവിൽ ഈർപ്പം വന്ന് ചീത്തയാകാതിരിക്കാനാണ് സിലിക്ക ജെൽ ഇട്ടുവയ്‌ക്കുന്നത്. ഇവയുടെ ആകെ ഭാരത്തിന്റെ 40 ശതമാനത്തോളം ഈർപ്പം വലിച്ചെടുക്കാൻ സിലിക്ക ജെൽ പാക്കറ്റിലെ തരികൾക്കാകും.

ഇവ മാരക വിഷമാണോ എന്നതാണല്ലോ ചോദ്യം?​ എന്നാൽ ഇവ വിഷമല്ല,​ എന്നാൽ ഇവ ഭക്ഷിക്കുന്നതും നല്ലതല്ല. കാരണം സിലിക്കയുടെ പ്രധാന ജോലി ഈർപ്പം വലിച്ചെടുക്കുകയായതിനാൽ അവ നമ്മുടെ തൊലിപ്പുറത്ത് വച്ചാൽ അവിടുത്തെ ഈർപ്പം വലിച്ചെടുക്കും. ത്വക്കിൽ എന്തെങ്കിലും അലർജിയുള്ളവർ ഇത് എടുക്കേണ്ടതില്ല. മാത്രമല്ല മുറിവുകളിൽ സിലിക്ക ജെൽ വച്ചാൽ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടായേക്കാം. സാധാരണ സിലിക്ക ജെല്ലിൽ പ്രശ്‌നമില്ലെങ്കിൽ ചില സിലിക്ക ജെല്ലുകൾ നിറം നൽകിയതാകാം. ഇത്തരം സിലിക്ക ജെൽ അടങ്ങിയ പാക്കുകളിൽ അവയ്‌ക്കായി വിഷപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാരണത്താൽ സിലിക്ക ജെൽ കഴിക്കാൻ ശ്രമിക്കുന്നത് നന്നല്ല.

English Summary

Silica gel packets are commonly found inside medicine containers and product packaging, clearly labeled with a warning not to eat them. Despite this, some people may be tempted to consume them out of curiosity. Is silica gel edible, and what happens if someone accidentally eats it? Here's what you need to know.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SILICA GEL, PACK, TOXIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360