SignIn
Kerala Kaumudi Online
Monday, 29 June 2026 4.09 PM IST

'ഓസിന് പോവേം വേണം കാശ് കൊടുത്ത് പോകുന്നവരെ ഇരിക്കാനും സമ്മതിക്കില്ല'; കെഎസ്ആർടിസിക്കെതിരെ യുവാവ്

video
യുവാവിന്റെ വീഡിയോയിൽ നിന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലുണ്ടായ മോശം അനുഭവം പങ്കുവച്ച തമിഴ്‌നാട് സ്വദേശിയായ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ കേരളബസിൽ തമിഴ്നാട്ടുകാരന് നടന്ന സംഭവം എന്ന് പറഞ്ഞാണ് യുവാവ് വീഡിയോ തുടങ്ങുന്നത്. ബസിൽ കയറി സീറ്റിൽ ഇരുന്നശേഷം വെള്ളം വാങ്ങാൻ താൻ പുറത്തിറങ്ങിയെന്നും തിരിച്ച് ബസിൽക്കയറിയപ്പോൾ ആ സീറ്റ് നഷ്ടമായെന്നും യുവാവ് പറയുന്നു. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്.

'ബസിൽ കയറി സീറ്റ് പിടിച്ചശേഷം ഞാൻ അവിടെ ബാഗ് വച്ചിട്ട് വെള്ളം വാങ്ങാൻ പുറത്തിറങ്ങി. തിരികെ വന്നപ്പോൾ ആ സീറ്റിൽ ഒരു ഫാമിലി ഇരിക്കുകയായിരുന്നു. ഞാൻ അവരോട് ആ സീറ്റ് എന്റേതാണ് വെള്ളം വാങ്ങാൻ പോയതാണെന്ന് പറഞ്ഞു. പക്ഷേ അവർ സീറ്റ് മാറി തന്നില്ല. സീറ്റ് എന്റെയാണെന്ന് പറഞ്ഞപ്പോൾ അവിടെയുള്ള മറ്റ് യാത്രക്കാരും കണ്ടക്ടറും വളരെ മോശമായ രീതിയിലാണ് സംസാരിച്ചത്. ശേഷം എന്നെ ബസിൽ നിന്ന് ഇറക്കിവിട്ടു. ഞാനും ടിക്കറ്റെടുത്തതാണ് യാത്ര ചെയ്തതെന്ന് പറഞ്ഞപ്പോൾ ബുക്ക് ചെയ്ത സീറ്റ് അല്ലല്ലോയെന്നാണ് മറ്റ് യാത്രക്കാർ ചോദിച്ചത്'-യുവാവ് വീഡിയോയിൽ പറയുന്നു. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

'ഓസിനു പോവേം വേണം കാശ്കൊടുത്ത് പോവുന്നവരെ ഇരിക്കാനും സമ്മതിക്കില്ലേ','ബസിൽ കേറിയ ഇപ്പൊ ഫ്രണ്ട് മുതൽ ബാക്ക് വരെ എല്ലാ സീറ്റിലും സ്ത്രീകൾ മാത്രമേ ഉള്ളൂ. പൈസ കൊടുത്ത് പോകുന്ന വയസായ ചേട്ടൻമാർ വരെ കമ്പിയിൽ തൂങ്ങി പോകുവാ','ഒരു പൊതുഗതാഗതത്തിൽ നിങ്ങൾ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് ഒരിക്കലും സീറ്റിൽ ബാഗ് വച്ചിട്ട് പോകാൻ പറ്റില്ല. അങ്ങനെ ഒരു റിസർവേഷൻ എങ്ങും പറയുന്നില്ല. നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. നിങ്ങൾക്ക് അവിടെ ബാഗ് വയ്ക്കാം, പക്ഷേ അത് റിസർവ് ചെയ്യാൻ പറ്റില്ല' - ഇങ്ങനെ പോകുന്നു കമന്റുകൾ.

View this post on Instagram A post shared by NST _ official 🦋 (@namma_side_talk)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTCBUS, KSRTC VIDEO, VIRALVIDEO, KERALA, PRIYADARSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360