SignIn
Kerala Kaumudi Online
Thursday, 06 August 2026 12.46 PM IST

വിലയില്ലെന്ന് കരുതി ചവറ്റുകുട്ടയിലിട്ടു, നഷ്‌ടമായത് 11 കോടിയുടെ ലോട്ടറി ടിക്കറ്റ്; ഒടുവിൽ ഭാഗ്യം തുണയായി

indian-currency
പ്രതീകാത്മക ചിത്രം

റോം: കോടികൾ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് അബദ്ധത്തിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സ്‌ത്രീക്ക് തുണയായത് ശുചീകരണ തൊഴിലാളികൾ. 10.9 കോടി രൂപ (10 ലക്ഷം യൂറോ) സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റാണ് രണ്ട് ദിവസം നടത്തിയ തെരച്ചിലിനൊടുവിൽ ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. ഇറ്റലിയിലെ ബിറ്റ്‌കോ നഗരത്തിലാണ് സംഭവം.

വീടിന് സമീപത്തുള്ള കടയിൽ ലോട്ടറി ടിക്കറ്റ് സ്‌കാൻ ചെയ്‌തപ്പോൾ 'നോൺ പെയബിൾ' എന്ന സന്ദേശമാണ് ലഭിച്ചത്. ഇതോടെ ടിക്കറ്റ് അസാധുവാണെന്ന് കരുതിയതിനാൽ അത് കടയിലെ മാലിന്യപ്പെട്ടിയിലേക്ക് എറിഞ്ഞു. എന്നാൽ, വീട്ടിലെത്തിയ ശേഷം കുടുംബാംഗമാണ് യഥാർത്ഥ വിവരം അറിയിച്ചത്. കടക്കാരന് നേരിട്ട് നൽകാൻ കഴിയാത്തത്ര വലിയ തുകയായതിനാലാണ് 'നോൺ പെയബിൾ' എന്ന സന്ദേശം ലഭിച്ചതെന്നാണ് അദ്ദേഹം അറിയിച്ചത്.

ഇതറിഞ്ഞയുടൻ സ്‌ത്രീ കടയിൽ തിരികെയെത്തിയെങ്കിലും അതിനോടകം ശുചീകരണ തൊഴിലാളികൾ വാഹനത്തിലെത്തി മാലിന്യം ശേഖരിച്ചുകൊണ്ടുപോയിരുന്നു. പിന്നാലെ അവർ മാലിന്യനിർമാർജന സ്ഥാപനമായ സാൻബിന്റെ അഡ്‌മിനിസ്‌ട്രേറ്റർ റോബോർട്ടോ നിക്കോള ടോസ്‌കാനോയെ സമീപിക്കുകയായിരുന്നു.

യുവതി നൽകി വിവരത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യം ശേഖരിച്ച വാഹനം തിരിച്ചറിഞ്ഞു. പിന്നാലെ ശുചീകരണതൊഴിലാളികൾ വളരെ സൂക്ഷ്‌മതയോടെ വാഹനത്തിലുണ്ടായിരുന്ന മാലിന്യങ്ങൾ പരിശോധിച്ചു. രണ്ട് ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിൽ കേടുപാടുകളില്ലാതെതന്നെ ലോട്ടറി ടിക്കറ്റ് കണ്ടെത്താനായി. തെരച്ചിലിനായി വേണ്ടിവന്ന അധികചെലവ് നൽകാമെന്ന് യുവതി ഉറപ്പ് നൽകി.

2,4,8,10,51 എന്നീ നമ്പറുകൾക്കാണ് സ്‌ത്രീക്ക് സമ്മാനം ലഭിച്ചത്. പ്രിയപ്പെട്ട ഒരാളുടെ ഓർമ്മയായതിനാൽ അവർ എല്ലാ പ്രാവശ്യവും ഇതേ നമ്പറുകളാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നതെന്നാണ് വിവരം.

English Summary

An Italian woman recovered her €1 million (Rs 10.9 crore) winning lottery ticket after accidentally throwing it into the garbage. Waste workers found the ticket after a two-day search.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY TICKETS, MISSING LOTTERY TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360