മുംബയ്: കാറിനുള്ളിൽ ഏഴടി നീളമുള്ള പെരുമ്പാമ്പ്. മുംബയ് ദാഹിസറിലെ താമസ കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ എഞ്ചിൻ ക്യാബിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. കെട്ടിടത്തിലെ താമസക്കാരനായ സണ്ണി കാംബ്ളെയുടെ സഹോദരിയുടെ കാറിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നത്.
കാറിന്റെ അടിഭാഗത്ത് നിന്ന് ഹുഡിലേക്ക് പാമ്പ് പതുക്കെ ഇഴഞ്ഞു നീങ്ങുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂറ്റൻ പെരുമ്പാമ്പാണെന്ന് മനസിലായത്. പിന്നാലെ നാട്ടുകാർ പാമ്പ് പിടിത്ത വിദഗ്ദ്ധനെ വിവരമറിയിക്കുകയും സമീർ ഗുപ്‌തയെന്നയാൾ സ്ഥലത്തെത്തുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് ഇയാൾ കാറിന്റെ എഞ്ചിനിൽ നിന്ന് പെരുമ്പാമ്പിനെ പുറത്തെടുത്ത് ചാക്കിലാക്കിയത്. തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം പാമ്പിനെ സഞ്ചയ് ഗാന്ധി ദേശീയോദ്യാനത്തിൽ തുറന്നുവിട്ടു.
Panic gripped Kandarpada in Dahisar after a python was spotted inside a car’s bonnet. The owner alerted a snake rescuer, who carefully rescued the python and later released it at a safe location. The incident left locals in a state of panic. #Dahisar #Mumbai #SnakeRescue pic.twitter.com/CA09M6QHiJ
— Visshal Singh (@VishooSingh) September 7, 2026
Residents in Dahisar, Mumbai, discovered a seven-foot python concealed within the engine of a parked car. Noticing the snake, locals alerted a professional snake rescuer, Sameer Gupta. He successfully extracted the large python after considerable effort. Following a medical examination, the reptile was released into the Sanjay Gandhi National Park.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |