SignIn
Kerala Kaumudi Online
Friday, 16 October 2026 4.12 PM IST

വധൂവരന്മാർക്ക് ഒരേ പേര്; ഈ യാദൃശ്ചികത ആ പ്രശ്‌നത്തിന് കാരണമാകില്ലേയെന്ന് സോഷ്യൽ മീഡിയ

couple
പ്രതീകാത്മക ചിത്രം

ബീജിംഗ്: ആ‌ഡംബരത്തിലെയും ആഘോഷത്തിലെയും വ്യത്യസ്‌തതകൾ കൊണ്ട് ധാരാളം വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ, വധുവിന്റെയും വരന്റെയും പേര് കാരണം ശ്രദ്ധിക്കപ്പെടുകയാണ് ഒരു വിവാഹം. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് വിവാഹം നടന്നത്. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ദമ്പതികൾക്ക് ഒരേ പേരാണെന്നുള്ള യാദൃശ്ചികതയാണ് ഈ വിവാഹം ശ്രദ്ധിക്കപ്പെടാൻ കാരണമായത്. ഒക്‌ടോബർ ആറിന് വിവാഹിതരായ ഴു ഷിയാവോചോങ് എന്ന 33 കാരനും അതേ പേരുള്ള 28കാരിയുമാണ് വാർത്തകളിൽ ഇടംപിടിച്ചത്.

ദമ്പതികളുടെ വിവാഹത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. വധുവിന്റെയും വരന്റെയും പേരുകൾ ഒരേ ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. വരനെ പരിചയമില്ലാത്ത ചില ബന്ധുക്കൾ ഇതുകണ്ട് ആശയക്കുഴപ്പത്തിലായി. വിവാഹപോസ്റ്ററിൽ പേരുകൾ രേഖപ്പെടുത്തിയതിൽ സംഘാ‌ടകർക്ക് തെറ്റുപറ്റിയതാകാമെന്നാണ് അവർ ആദ്യം കരുതിയത്. എന്നാൽ, വധുവിന്റെയും വരന്റെയും പേരുകൾ ഒന്നാണെന്നറിഞ്ഞ് അവരും അത്ഭുതപ്പെട്ടു.

ഇരുവരും വ്യോമയാന മേഖലയിലാണ് ജോലി ചെയ്യുന്നതെന്നതും ഈ യാദൃശ്ചികതയുടെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. ദമ്പതികൾ ഒരുമിക്കേണ്ടവരാണെന്നതിന്റെ സൂചനയാണ് ഈ അപൂർവ പൊരുത്തമെന്നാണ് നിരവധി ഉപയോക്താക്കളുടെ പ്രതികരണം. ഇരുവരുടെയും പേരിലെ സാമ്യം കണക്കിലെടുത്ത് ഭാവിയിൽ ജനിക്കുന്ന കുഞ്ഞിന് 'കോങ്‌കോങ്' എന്ന് പേരിടണമെന്ന നിർദേശവും ചിലർ തമാശരൂപേണ മുന്നോട്ടുവച്ചു. ഒരേ പേര് പങ്കിടുന്നത് ദൈനംദിന ജീവിതത്തിൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമാകില്ലേയെന്ന സംശയവും പലരും പങ്കുവയ്‌ക്കുന്നുണ്ട്.

English Summary

A Chinese couple with the same name and profession has gone viral after their unusual wedding coincidence sparked social media buzz.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COUPLE HAVE SAME NAME, VIRAL MARRIAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360