SignIn
Kerala Kaumudi Online
Friday, 25 September 2026 1.36 PM IST

മുറി മാറി ഉറങ്ങിയതിന് ടെക്കിയെ പിരിച്ചുവിട്ടു;  9,637  കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

shannon-burns
ഷാനൺ ബർൺസ്

ലണ്ടൻ: ജോലി സംബന്ധമായ യാത്രക്കിടെ ഉറങ്ങിപ്പോയതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ടെക്കിക്ക് 9,637 കോടി രൂപ നഷ്ടപരിഹാരം ലഭിക്കാൻ അനുകൂല ഉത്തരവ്. ബ്രിട്ടണിലെ ഗിറ്റ്‌പോഡ് എന്ന കമ്പനിയിൽ സീനിയർ ടെക്‌നോളജി എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷാനൺ ബർൺസിനാന് ബ്രിട്ടീഷ് എംപ്ളോയ്‌മെന്റ് ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എഡിഎച്ച്‌ഡി എന്ന രോഗാവസ്ഥയുള്ളയാളാണ് ഷാനൺ.

അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം അഥവാ എഡിഎച്ച്‌ഡി നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങൾ. മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് മുതിർന്നവരിൽ കണ്ടുവരുന്നത്.

ഏപ്രിൽ 23ന് ജോലി സംബന്ധമായി ഓസ്‌ട്രിയയിലെത്തിയതായിരുന്നു ഷാനൺ. ഇവിടെവച്ച് മദ്യപിക്കുകയും താക്കോൽ മറന്നതിനാൽ മുറിയിൽ കയറാൻ സാധിക്കാതെയും വന്നു. അതിനാൽ അന്ന് സോനയിലാണ് അവർ കിടന്നുറങ്ങിയത്. വിശ്രമം, വിയർക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി തെറാപ്പികൾക്ക് ഉപയോഗിക്കുന്ന ഒരു ചെറിയ മുറിയോ ചൂടുള്ള കുളിപ്പുരയോ ആണ് സോന.

തുടർന്ന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ജൂണിൽ ഷാനണിനെ കമ്പനി പുറത്താക്കുകയായിരുന്നു. ഷാനൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രോഗാവസ്ഥയുടെ ഫലമായാണ് അവരെ പുറത്താക്കിയതെന്ന് 2025ൽ ബിർമിംഗാം എംപ്ളോയ്‌മെന്റ് ട്രൈബ്യൂണൽ കണ്ടെത്തി. തന്റെ ഭാവി വരുമാനവും കണക്കാക്കിയാണ് 9,637 രൂപ നഷ്ടപരിഹാരമായി ഷാനൺ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാലിത് 12.68 കോടി രൂപയായി കുറയ്ക്കണമെന്നാശ്യപ്പെട്ട് കമ്പനി നൽകി ഹർജി കോടതി തള്ളി. ഷാനൺ ആവശ്യപ്പെട്ട തുക അസംബന്ധമാണെന്നായിരുന്നു കമ്പനിയുടെ വാദം.

English Summary

A UK employment tribunal has ruled in favor of former Gitpod executive Shannon Berninan, who was dismissed after falling asleep during a work trip. The tribunal found the dismissal was linked to her ADHD. Berninan sought compensation of ₹9,637 crore based on future earnings, while the company’s request to reduce the amount to ₹12.68 crore was rejected.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHANNON BURNINAN COMPENSATION, UK EMPLOYMENT TRIBUNAL, ADHD WORKPLACE CASE, LONDON TECHIE COMPENSATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360