പ്രണയത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഉത്തർപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. 30കാരിയായ ഒരു ബ്ലോഗർ പ്രണയത്തിലായത് 75കാരനുമായി. വരാനിരിക്കുന്ന നവരാത്രി ദിനത്തിൽ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. 45 വയസിന്റെ വ്യത്യാസമുള്ള ഇവരുടെ പ്രണയവും വിവാഹവാർത്തയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ചയാകുന്നത്.
സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്സുള്ള താരമാണ് റീന. ആറ് ദിവസങ്ങൾക്ക് മുമ്പാണ് റീനയും 75കാരനായ റാം സാഗറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നത്. താൻ റാം സാഗറിനെ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം ഒരു പ്രശ്നമല്ലെന്ന് റീന പറഞ്ഞു. തന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും തങ്ങൾ തമ്മിലുള്ള പ്രായത്തിന്റെ അകൽച്ച തങ്ങളുടെ ബന്ധത്തിന് ഒരു തടസ്സമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു വർഷം മുമ്പാണ് റീന റാം സാഗറിനെ കണ്ടുമുട്ടുന്നത്. കണ്ടുമുട്ടിയപ്പോൾ തന്നെ റീനയ്ക്ക് റാം സാഗറിനോട് പ്രണയം തോന്നി. ആ ബന്ധം പിന്നീട് വിവാഹ നിശ്ചയത്തിലേക്ക് എത്തുകയായിരുന്നു. നവരാത്രി ദിനത്തിൽ വിവാഹമുണ്ടാകുമെന്നാണ് റീന അറിയിച്ചിരിക്കുന്നത്. എന്നാൽ ദിവസം ഏതാണെന്ന് വ്യക്തമായി പുറത്തുവിട്ടിട്ടില്ല.
ഇവരുടെ പ്രായങ്ങൾ തമ്മിലുള്ള നാലര പതിറ്റാണ്ടിന്റെ വ്യത്യാസം കാരണമാണ് അവരുടെ ബന്ധം പ്രധാനമായും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴും തനിക്ക് ഈ ബന്ധത്തിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും വിവാഹവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും റീന ആവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |