മുംബയ്: വേഗതയും ആധുനിക സൗകര്യങ്ങളും മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്‌ക്കും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന കാര്യത്തിലും ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ എക്‌സ്‌പ്രസ് ശ്രദ്ധ നേടുകയാണ്. നവംബർ ഒന്നിന് സർവീസ് ആരംഭിച്ച ട്രെയിനിൽ യാത്ര ചെയ്‌ത സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേറ്റർമാരുടെ അനുഭവങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്‌ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്ന സുരക്ഷാസംവിധാനങ്ങളാണ് ട്രെയിനിലുള്ളതെന്ന് ട്രാവൽ ക്രിയേറ്ററായ ദിവ്യ സാഹ ചൂണ്ടിക്കാട്ടുന്നു. സിസിടിവി ക്യാമറകൾ, സുരക്ഷിതമായ ലോക്കോടുകൂടിയ വാതിലുകൾ, നല്ല വെളിച്ചമുള്ള ഇടനാഴികൾ എന്നിവ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാക്കുമെന്ന് ദിവ്യ അഭിപ്രായപ്പെടുന്നു. രാത്രിയിൽ ടിക്കറ്റില്ലാത്ത യാത്രക്കാർ ട്രെയിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഉള്ളിൽനിന്ന് പൂട്ടിയ വാതിലുകൾ സഹായിക്കുമെന്നും ദിവ്യ കൂട്ടിച്ചേർത്തു.
ശുചിമുറിയുടെ വൃത്തിയെക്കുറിച്ചും ദിവ്യ എടുത്തുപറയുന്നു. രാവിലെ മുതൽ യാത്ര തുടങ്ങിയിട്ടും രാത്രി 11.30 വരെയും ശുചിമുറികൾ വൃത്തിയുള്ള നിലയിലായിരുന്നെന്ന് അവർ വ്യക്തമാക്കി. യാത്രക്കാരുടെ ഉത്തരവാദിത്തബോധവും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്താനുള്ള മനോഭാവവും പ്രധാനമാണെന്ന് പോസ്റ്റിന് താഴെ നിരവധിപേർ അഭിപ്രായപ്പെട്ടു. സ്‌ത്രീകൾക്ക് മാത്രമല്ല, എല്ലാ യാത്രക്കാർക്കും ഇത്തരം സുരക്ഷാസംവിധാനങ്ങൾ പ്രയോജനകരമാണെന്ന് മിക്കവരും ചൂണ്ടിക്കാട്ടി.
ദക്ഷിണ പശ്ചിമ റെയിൽവേയുടെ അറിയിപ്പനുസരിച്ച് ആഴ്‌ചയിൽ ആറുദിവസമാണ് ബംഗളൂരു-മുംബയ് വന്ദേഭാരതിന്റെ സർവീസ്. ബംഗളൂരുവിൽനിന്ന് തിങ്കളാഴ്‌ചയും വെള്ളിയാഴ്‌ചയും സർവീസ് ഉണ്ടായിരിക്കില്ല. ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം.
A traveller praised the new Bengaluru-Mumbai Vande Bharat Sleeper Express for its safety features, including CCTV cameras, locked doors and clean washrooms, highlighting the comfort of women travelling alone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |