SignIn
Kerala Kaumudi Online
Monday, 02 November 2026 3.15 PM IST

5000 പേർ ഇനി റിലയൻസിന്റെ കുടക്കീഴിൽ; 63-ാം പിറന്നാൾ വ്യത്യസ്തമാക്കി നിത അംബാനി, അനന്ത് ആശ്രയ് ഒരുങ്ങുന്നു

nita-ambani
നിത അംബാനി, ഇഷ അംബാനി എന്നിവർ ‘നിത മുകേഷ് അംബാനി അനന്ത് ആശ്രയ്’ എന്ന പരിചരണ ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ

മുംബയ്: 63-ാം പിറന്നാൾ ദിനത്തിൽ വൻ കാരുണ്യ പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ച് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി. മഹാരാഷ്ട്രയിൽ കർജത്തിൽ 100 ഏക്കറിൽ ഒരുങ്ങുന്ന ‘നിത മുകേഷ് അംബാനി അനന്ത് ആശ്രയ്’ എന്ന പരിചരണ ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ഞായറാഴ്ച നടന്നു. അനാഥരായ കുട്ടികൾ, മുതിർന്ന പൗരന്മാർ, വികസന വെല്ലുവിളികൾ നേരിടുന്നവർ ഉൾപ്പെടെ 5,000ത്തിലധികം പേർക്ക് ജീവിതകാലം മുഴുവൻ സുരക്ഷിതമായ താമസവും പരിചരണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പരമ്പരാഗത പരിചരണകേന്ദ്രങ്ങളിൽനിന്ന് വ്യത്യസ്തമായി കുടുംബാന്തരീക്ഷമുള്ള ഒരു സമൂഹമായാണ് അനന്ത് ആശ്രയ് വിഭാവനം ചെയ്തിരിക്കുന്നത്. താമസ സൗകര്യങ്ങൾക്കൊപ്പം ആരോഗ്യപരിചരണം, വിദ്യാഭ്യാസം, പുനഃരധിവാസം, തൊഴിൽ, വിനോദം തുടങ്ങിയവയ്ക്കും ഇവിടെ അവസരമൊരുക്കനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചികിത്സാസഹായത്തോടൊപ്പം കുടുംബജീവിതത്തിന്റെ ഊഷ്മളതയും ഇവിടെ ലഭ്യമാക്കുമെന്നും താമസക്കാർക്ക് പഠിക്കാനും ജോലി ചെയ്യാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകുമെന്നും നിത അംബാനി വ്യക്തമാക്കി.

താമസക്കാർക്ക് പുറമെ പരിചാരകർ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മറ്റ് ജീവനക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരടക്കം ഏകദേശം 15,000 പേരടങ്ങുന്ന വലിയൊരു സമൂഹത്തിന് പദ്ധതിയിലൂടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ടൗൺഷിപ്പിനെ എട്ട് റെസിഡെൻഷ്യൽ വില്ലേജുകളായി വിഭജിക്കാനാണ് തീരുമാനം. ഇന്ത്യയുടെ പുണ്യനദികളുടെ പേരുകളാണ് ഓരോന്നിനും നൽകുക. ചെറിയ കുടുംബവീടുകളുടെ മാതൃകയിലുള്ള താമസസൗകര്യങ്ങളാണ് ഒരുക്കുക. ഓരോ താമസക്കാരന്റെയും ആവശ്യങ്ങൾക്കനുസരിച്ച് പരിചരണം ഉറപ്പാക്കാൻ ഹൗസ് പേരന്റുമാരും പ്രത്യേക പരിചാരകരും ഉണ്ടാകും. സ്വന്തം മുറികൾ ഇഷ്ടാനുസരണം ക്രമീകരിക്കാനും വ്യക്തിപരമായ ഇടമാക്കി മാറ്റാനും താമസക്കാർക്ക് അവസരം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി പ്രത്യേക ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രിയും സ്ഥാപിക്കും. ക്ഷേത്രം, പൂന്തോട്ടങ്ങൾ, കൃഷിയിടങ്ങൾ, കളിസ്ഥലങ്ങൾ, വർക്ക്‌ഷോപ്പുകൾ, കഫേകൾ, കായിക-വിനോദ സൗകര്യങ്ങൾ എന്നിവയും ടൗൺഷിപ്പിന്റെ ഭാഗമായിരിക്കും. താമസക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽസാദ്ധ്യതകൾ ഒരുക്കുന്നതിനുമായി ബേക്കറി, കഫേ, കരകൗശല സ്റ്റുഡിയോകൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവർക്ക് അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാൻ കഴിയുന്ന ഇടം ഒരുക്കുകയാണ് അനന്ത് ആശ്രയ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് നിതാ അംബാനി വ്യക്തമാക്കി.

English Summary

Nita Ambani, Chairperson of Reliance Foundation, launched a major philanthropic project on her birthday. The 'Nita Mukesh Ambani Anant Ashray' care township, spanning 100 acres in Karjat, Maharashtra, had its groundbreaking ceremony. It aims to provide lifelong secure accommodation and care for over 5,000 orphans, senior citizens, and individuals with developmental challenges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITA AMBANI, ANANT AASHRAY, 100-ACRE TOWNSHIP, RELIANCE FOUNDATION, NITA AMBANI BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360