SignIn
Kerala Kaumudi Online
Monday, 02 November 2026 3.35 PM IST

'ഒമർ അബ്ദുള്ള-നിധി റസ്ദാൻ വിവാഹം മതവിരുദ്ധം, നിക്കാഹിന് മുൻപ് നിധി ഇസ്ലാംമതം സ്വീകരിക്കണമായിരുന്നു'

omar-nidhi-jammat-chief
നിധി റസ്ദാൻ,​ ഒമർ അബ്ദുള്ള,​ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി

ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പ്രമുഖ മാദ്ധ്യമപ്രവർത്തക നിധി റസ്ദാനും തമ്മിലുള്ള വിവാഹം മതവിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി. ശരിഅത്ത് പ്രകാരം ഒരു വിവാഹം സാധുവാകണമെങ്കിൽ രണ്ടുപേരും മുസ്ലീങ്ങളായിരിക്കണം. ഒമർ അബ്ദുള്ള മുസ്ലീം ആണെങ്കിലും നിധി റസ്ദാൻ മുസ്ലീമല്ല. അതിനാൽ ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് ഈ വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്ന് റസ്വി പറഞ്ഞു.

നിക്കാഹിന് മുൻപ് നിധി റസ്ദാൻ ഇസ്ലാംമതം സ്വീകരിച്ചിരുന്നെങ്കിൽ ഇസ്ലാമിക ആചാരപ്രകാരമുള്ള ഈ വിവാഹം ശരിഅത്ത് പ്രകാരംസാധുവാകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തെക്കുറിച്ച് ഇസ്ലാം കൃത്യമായ നിയമങ്ങളും നിബന്ധനകളും മുന്നോട്ടുവച്ചിട്ടുണ്ടെന്നും പുരുഷനും സ്ത്രീയും മുസ്ലീങ്ങളായിരിക്കണമെന്ന് അതിൽ നിർബന്ധമാണെന്നും റസ്വി പറഞ്ഞു. ആവശ്യമായ നിബന്ധനകൾ പാലിക്കാത്തതിനാൽ ഈ വിവാഹം 'നജായസ്' (അസാധു) ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ഒമ‌ർ അബ്ദുള്ളയും നിധി റസ്ദാനും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഒമ‌ർ അബ്ദുള്ള തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള ചിത്രങ്ങൾ പങ്കുവച്ചത്. 'ഇറ്റ് ഈസ് ‌ഡൺ ബ്രോ' എന്ന് കുറിച്ചുകൊണ്ട് നിധിയും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ശ്രീനഗറിലും ന്യൂഡൽഹിയിലും നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

English Summary

All India Muslim Jamaat President Maulana Mufti Shahabuddin Razvi Bareilvi declared Jammu and Kashmir CM Omar Abdullah's marriage to journalist Nidhi Razdan religiously invalid. Razvi stated that under Sharia, both individuals must be Muslim, but Razdan is not. The couple, who shared wedding photos, reportedly married under the Special Marriage Act in ceremonies held in Srinagar and New Delhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OMAR ABDULLAH NIDHI RAZDANS MARRIAGE, OMAR ABDULLAH WEDDING CONTROVERSY, JAMAAT CHIEF STATEMENT, OMAR ABDULLAH, JAMMU KASHMIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360