SignIn
Kerala Kaumudi Online
Monday, 02 November 2026 1.26 PM IST

'നിർണായക മത്സരങ്ങളിൽ ബാറ്റിംഗിലൂടെ ഇന്ത്യയ്ക്ക് വിജയം നൽകിയ താരം,​ എന്നിട്ടും എന്തുകൊണ്ട് മാറ്റിനിർത്തുന്നു?'​

indian-team
ഇന്ത്യൻ ടീം

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ഒരു മത്സരത്തിൽ പോലും ഇന്ത്യയുടെ ഓൾറൗണ്ടർ താരത്തെ പ്ളെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. ശിവം ദുബെയാണ് ഒരു മത്സരത്തിൽ പോലും അന്തിമ ഇലവനിൽ ഉൾപ്പെടാതെ ബെഞ്ചിൽ തുടർന്നത്. ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെയാണ് ചോദ്യങ്ങൾ ഉയരുന്നത്.

പരമ്പരയിലെ എല്ലാ മത്സരങ്ങളിലും നിതീഷ് കുമാർ റെഡ്ഡിക്കാണ് ടീം അവസരം നൽകിയത്. ഓൾറൗണ്ടർ എന്ന നിലയിൽ റെഡ്ഡി മികച്ച പ്രകടനം നടത്തിയെങ്കിലും ദുബെയെ ഒരു മത്സരത്തിൽപ്പോലും പരിഗണിക്കാത്തത് ക്രിക്കറ്റ് നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നിർണായക മത്സരങ്ങളിൽ ബാറ്റിംഗിലൂടെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ദുബെയെന്നും അദ്ദേഹത്തെ പൂർണമായും മാറ്റിനിർത്തിയത് ശരിയായില്ല എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനുള്ള കഴിവ് ദുബെ നേരത്തെ തെളിയിച്ചിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 16 പന്തിൽ 27 റൺസും 2025 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ 22 പന്തിൽ 33 റൺസും താരം നേടിയിരുന്നു. 2026 ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ എട്ട് പന്തിൽ പുറത്താകാതെ 26 റൺസും ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാകിസ്ഥാനെതിരെ 15 പന്തിൽ 27 റൺസും ദുബെ സ്വന്തമാക്കിയിട്ടുണ്ട്.

English Summary

A debate has emerged over Team India’s decision to keep all-rounder Shivam Dube on the bench throughout the five-match T20I series against New Zealand. While Nitish Kumar Reddy featured in every match, Dube was not included in the playing XI even once. Former cricketer Aakash Chopra also questioned the decision, highlighting Dube’s impressive batting performances in several major tournament finals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAM DUBE, INDIA VS NEW ZEALAND T20, TEAM INDIA NEWS, SHIVAM DUBE BENCHED, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360