SignIn
Kerala Kaumudi Online
Monday, 02 November 2026 12.58 PM IST

90 കിലോമീറ്റർ സൈക്ലിംഗ്, 21 കിലോമീറ്റർ ഓട്ടം, രണ്ട് കിലോമീറ്റർ നീന്തൽ; അയൺമാൻ ‌ചലഞ്ച് വിജയിച്ച് കെ അണ്ണാമലൈ

k-annamalai
കെ. അണ്ണാമലൈ

പനാജി: ഗോവയിൽ നടന്ന അയൺമാൻ 70.3 ചലഞ്ച് പൂർത്തിയാക്കി മുൻ ഐപിഎസ് ഓഫീസറും തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷനുമായ കെ. അണ്ണാമലൈ. തുടർച്ചയായ രണ്ടാം തവണയാണ് അണ്ണാമലൈ ചലഞ്ചിൽ പങ്കെടുക്കുന്നത്. ചലഞ്ചിലെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

'അയൺമാൻ 70.3 ചലഞ്ചിൽ പങ്കെടുക്കാൻ രണ്ടാം തവണയാണ് ഞാൻ ഗോവയിൽ എത്തുന്നത്. ഫിനിഷ് ലൈൻ രണ്ടാം തവണയും പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അസഹനീയമായ വേദനയും വിട്ടുമാറാത്ത പേശീവലിവുകളും കാരണം ഓരോ ചുവടുവയ്പ്പും അതീവ ദുഷ്കരമായിരുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഫിനിഷ് ലൈൻ കടന്നപ്പോൾ അനുഭവിച്ച ആ കഷ്ടപ്പാടുകളെല്ലാം അർത്ഥവത്തായിത്തീർന്നു.

ഈ യാത്ര എന്നെ കൂടുതൽ മെച്ചപ്പെട്ട ഒരാളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഈ വർഷം വെല്ലുവിളി ഏറ്റെടുത്ത എല്ലാ പങ്കാളികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഒപ്പം ഈ പരിപാടിയെ അവിസ്മരണീയമാക്കിയ 'അയൺമാൻ 70.3 ഗോവ' എന്ന ലോകോത്തര സംഘടനയിലെ സന്നദ്ധപ്രവർത്തകർക്ക് പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു'- അണ്ണാമലൈ എക്‌സിൽ കുറിച്ചു.

വേൾഡ് ട്രയാത്‌ലോൺ കോർപ്പറേഷൻ (ഡബ്ള്യുടിസി) സംഘടിപ്പിക്കുന്ന ദീർഘദൂര ഇനങ്ങൾ ഉൾപ്പെടുന്ന ഒരു മൾട്ടിസ്‌പോർട്ട് മത്സരമാണ് 'അയൺമാൻ 70.3' (ഹാഫ് അയൺമാൻ). തുടർച്ചയായി ആകെ 70.3 മൈൽ അല്ലെങ്കിൽ 113.1 കിലോമീറ്റർ ആണ് പൂർത്തിയാക്കേണ്ടത്. 1.2 മൈൽ (1.9 കിലോമീറ്റർ) നീന്തൽ, 56 മൈൽ (90 കിലോമീറ്റർ) സൈക്ലിംഗ്, 13.1 മൈൽ (21.1 കിലോമീറ്റർ) ഓട്ടം എന്നിവയാണ് അയൺമാൻ ചലഞ്ചിൽ പൂർത്തിയാക്കേണ്ടത്.


English Summary

Former IPS officer and former Tamil Nadu BJP president K. Annamalai completed the Ironman 70.3 challenge in Goa for the second consecutive year. Sharing his experience on social media, he described the physical pain and muscle cramps he endured but said crossing the finish line made every struggle worthwhile. He also congratulated fellow participants and thanked the organisers and volunteers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K ANNAMALAI IRONMAN 70.3, ANNAMALAI GOA CHALLENGE, K ANNAMALAI FITNESS, IRONMAN 70.3 GOA, ANNAMALAI IRONMAN COMPLETION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360