SignIn
Kerala Kaumudi Online
Monday, 02 November 2026 1.51 PM IST

കടുത്ത തലവേദനയും വീക്കവും; യുവാവിന്റെ കണ്ണിൽ കണ്ടെത്തിയത് മുളച്ചുനിൽക്കുന്ന വിത്ത്, മൂന്ന്  മില്ലീമീറ്റർ വേരും പുറത്ത്

seed
കണ്ണിൽ നിന്ന് കണ്ടെടുത്ത വിത്ത്

മോസ്‌കോ: കടുത്ത തലവേദനയും വീക്കത്തെയും തുടർന്ന് ആശുപത്രിയിലെത്തിയ 42കാരന്റെ കണ്ണിൽ കണ്ടെത്തിയത് മുളച്ചുനിൽക്കുന്ന വിത്ത്. റഷ്യയിലാണ് സംഭവം. സൈബീരിയയിൽ നിന്നുള്ള വെൽഡറും പ്ളംബറുമായ മാക്‌‌സിം സ്ലെപ്റ്റ്സോവിന്റെ കണ്ണിൽ നിന്നാണ് ഡോക്‌ടർമാർ മുളച്ച വിത്ത് പുറത്തെടുത്തത്.

വിനോദയാത്രക്കിടെ ഒരു മരച്ചില്ല മാക്‌സിമിന്റെ മുഖത്ത് പതിച്ചിരുന്നു. തുട‌ർന്ന് കണ്ണ് തുടയ്ക്കുകയും ഒരു ചെറിയ മരക്കഷ്ണം കണ്ണിനുള്ളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. എന്നാൽ വിത്ത് കണ്ണിനുള്ളിൽപ്പെടുകയായിരുന്നു. പിന്നീട് ഡോക്ടർമാർ ഇത് മുളച്ചതായി കണ്ടെത്തി. വിത്തിൽ നിന്ന് മൂന്ന് മില്ലീമീറ്റർ വേര് കണ്ണിന്റെ വെള്ളഭാഗത്തെ ആവരണം ചെയ്യുന്ന നേർത്ത പാളിയായ കൺജങ്ക്റ്റിവയിലേക്ക് തുളച്ചുകയറിയതായും കണ്ടെത്തി. നേത്രരോഗവിദഗ്ദ്ധൻ ഒടുവിൽ അനസ്തേഷ്യ നൽകിയാണ് വിത്ത് നീക്കം ചെയ്തത്. ഇതോടെ മാക്‌സിമിന്റെ കടുത്ത തലവേദനയ്ക്കും നീർവീക്കത്തിനും ഇരട്ട കാഴ്‌ചയ്ക്കും അവസാനമാവുകയും ചെയ്തു. വിത്ത് കണ്ണിനുള്ളിൽ വീണതോടെ മാക്‌സിമിന് കാഴ്‌ചക്കുറവും അനുഭവപ്പെട്ടിരുന്നു.


English Summary

A 42-year-old Russian man, Maxim Sleptsov, had a germinating seed removed from his eye after suffering severe headaches, swelling and double vision. The seed entered his eye when a tree branch struck his face during a trip. Doctors discovered that a 3mm root had penetrated the conjunctiva and successfully removed it under anaesthesia, relieving his symptoms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPROUTED SEED IN EYE, RUSSIAN MAN EYE SURGERY, MAXIM SLEPTSOV EYE INCIDENT, EYE FOREIGN BODY, RUSSIA VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360