SignIn
Kerala Kaumudi Online
Monday, 02 November 2026 11.57 AM IST

'സഞ്ജു എന്റെ ഫസ്റ്റ് ചോയ്സാണ്': പരിഹാസ പോസ്റ്റിന് മറുപടിയുമായി ആർ അശ്വിൻ

ashwin-and-sanju
ആർ അശ്വിൻ,​ സ‍ഞ്ജു സാംസൺ

ന്യൂ‌ഡൽഹി: ന്യൂസിലാൻഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെ പരിഹസിച്ചവർക്ക് മറുപടിയുമായി ‌ മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. സഞ്ജു തന്റെ ഫസ്റ്റ് ചോയ്സാണെന്നും എന്നാൽ നിങ്ങളുടെ ഫുൾടൈം ഒബ്സെഷനാണെന്നും അശ്വിൻ പറഞ്ഞു.

ഇന്നലെ നടന്ന ന്യൂസിലൻഡിനെതിരായ അവസാനത്തെ ട്വന്റി-20 മത്സരത്തിൽ സഞ്ജുവിന് പ്രതീക്ഷിച്ചത്ര തിളങ്ങാനായിരുന്നില്ല. ഹാൽമിട്ടണിൽ നടന്ന മത്സരത്തിൽ 10 പന്തിൽ നിന്ന് വെറും നാല് റൺസ് മാത്രമെടുത്ത് താരം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അശ്വിനെ ടാഗ് ചെയ്തുള്ള പരിഹാസ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 'ഹലോ അശ്വിൻ, നിങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ആയ സഞ്ജു പരമ്പരയിലുടനീളം പരാജയപ്പെട്ടിരിക്കുന്നു' എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെയാണ് മറുപടിയുമായി അശ്വിൻ തന്നെ രംഗത്തെത്തിയത്.

ടീം സെലക്ഷനെ കുറിച്ചുള്ള വിമർശനങ്ങളോട് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും പ്രതികരിച്ചിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാനല്ല മറിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കലാണ് തന്റെ ജോലിയെന്ന് അഞ്ചാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ഗംഭീർ വ്യക്തമാക്കി.അതേസമയം, അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ 3-2ന് പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന രണ്ടുമത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ബാറ്റിംഗിലെ താളം നഷ്ടമായതും ബൗളിംഗിലും ഫീൽഡിംഗിലും വരുത്തിയ പിഴവുകളുമാണ് തോൽവിക്ക് കാരണമായതെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് പുതിയ ബാറ്റർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്ന് ശ്രേയസ് കൂട്ടിച്ചേർത്തു. വിദേശ മണ്ണിൽ ന്യൂസിലൻഡിനെതിരെ പരമ്പര നേടാനായത് ടീമിനെ സംബന്ധിച്ച് വലിയൊരു പാഠമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Former Indian cricketer R Ashwin defended Sanju Samson after he was mocked for his poor performance in the final T20I against New Zealand. Samson scored just 4 runs off 10 balls. Responding to a social media troll, Ashwin said Sanju is his first choice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R ASHWIN, SANJUSAMSON, SANJU SAMSON FIRST CHOICE, R ASHWIN FAN CONTROVERSY, NEWZELAND T20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360