SignIn
Kerala Kaumudi Online
Tuesday, 14 July 2026 1.56 PM IST

തല മൊട്ടയടിച്ചതിന് കാരണം വിവാഹസമ്മർദമല്ല; വ്യാജ പ്രചരണങ്ങൾക്കെതിരെ യുവതി രംഗത്ത്

keerthana
കീർത്തന

ന്യൂഡൽഹി: വിവാഹസമ്മർദങ്ങളോട് പ്രതിഷേധിച്ച് യുവതി തല മൊട്ടയടിച്ചെന്ന തരത്തിലുള്ള ദൃശ്യങ്ങൾ കുറച്ച് ദിവസങ്ങളായി വൈറലായിരുന്നു. സോഷ്യൽമീഡിയയിൽ വലിയരീതിയിലുള്ള ചർച്ചകൾക്കാണ് സംഭവം വഴിതുറന്നത്. എന്നാൽ, ഇത്തരം പ്രചരണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വൈറൽ വീഡിയോയിലെ യുവതി.

കീർത്തന മേനോനെന്ന യുവതിയാണ് തന്റെ മുടി മൊട്ടയടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'അമ്മ എന്റെ വിവാഹം ആസൂത്രണം ചെയ്‌തു'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. ഇതോടെ, അമ്മ വാവാഹം തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് യുവതി തല മൊട്ടയടിച്ചതെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. വിവാഹസമ്മർദങ്ങളോടുള്ള ശക്തമായ പ്രതിഷേധമായാണ് സംഭവത്തെ സോഷ്യൽമീ‌ഡിയ വിശേഷിപ്പിച്ചത്.

എന്നാൽ, ഇത്തരം വ്യാഖ്യാനങ്ങൾ തെറ്റാണെന്ന് പറഞ്ഞാണ് കീർത്തന രംഗത്തെത്തിയത്. വിവാഹവുമായി ബന്ധപ്പെട്ട യാതൊരുവിധ സമ്മർദങ്ങളും തീരുമാനത്തിന് പിന്നിലില്ലെന്ന് കീർത്തന വ്യക്തമാക്കി. വീഡോയ്‌ക്ക് നൽകിയ അടിക്കുറിപ്പാണ് ആളുകളെ തെറ്റായ നിഗമനത്തിലേക്ക് നയിച്ചതെന്നും അവർ വിശദീകരിച്ചു. തല മൊട്ടയടിച്ചത് തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നെന്നും അതിനുപിന്നിലെ പശ്ചാത്തലമെന്തെന്ന് യൂട്യൂബ് വീഡിയോയിൽ പങ്കുവച്ചിരുന്നെന്നും കീർത്തന വ്യക്തമാക്കി.

'ആരും എന്റെ വിവാഹം തീരുമാനിച്ചിട്ടില്ല. തല മൊട്ടയടിക്കണമെന്നത് അന്നത്തെ എന്റെ തോന്നലായിരുന്നു. മാറ്റങ്ങൾ ഇഷ്‌ടപ്പെടുന്നയാളാണ് ഞാൻ. ഒരുദിവസം രാവിലെ തല മൊട്ടയടിക്കണമെന്ന് തോന്നിയപ്പോൾ അമ്മയോട് പറഞ്ഞു. ഞങ്ങളൊരുമിച്ച് അടുത്തുള്ള ക്ഷേത്രത്തിൽപോയി തല മൊട്ടയടിച്ചു. ഇത് വളരെ സാധാരണമായി കാണേണ്ട ഒന്നാണ്. ഇതൊരു പെൺകുട്ടി ചെയ്‌തതിനാലാണ് ഇത്രയധികം ശ്രദ്ധ ലഭിച്ചത്'- കീർത്തന വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HEADSHAVE, RUMOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360