SignIn
Kerala Kaumudi Online
Sunday, 28 June 2026 1.02 PM IST

കാമുകിയേയും അവരുടെ അമ്മയേയും ഒന്നിച്ച് ഗർഭിണികളാക്കിയെന്ന് കഞ്ചാവ്‌ കേസിൽ ജയിലിൽ കഴിഞ്ഞ യൂട്യൂബർ; വീഡിയോ വൈറലായതോടെ വമ്പൻ ട്വിസ്റ്റ്

READ ENGLISH VERSION
pregnant-lady

പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ യൂട്യൂബർ നിക്ക് യാർഡിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ആ വീഡിയോയ്ക്ക് എന്താണ് ഇത്ര പ്രത്യേകതയെന്നല്ലേ? കാമുകിയേയും അവളുടെ അമ്മയേയും ഒന്നിച്ച് ഗർഭിണിയാക്കിയെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് വീഡിയോ വൈറലാകാൻ കാരണം.

ഇരുപത്തിയൊൻപതുകാരനായ നിക്കി യാർഡിക്കിന് യൂട്യൂബിൽ മൂന്ന് മില്യണിലധികം സബ്സ്‌ക്രൈബേഴ്സാണുള്ളത്. കാമുകി ജേഡിന് ഇരുപത്തിരണ്ടും യുവതിയുടെ അമ്മ ഡാനിയ്ക്ക് നാൽപ്പത്തിനാല് വയസുമാണ്.

youtuber

യുവാവിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയും അറപ്പോടെയുമാണ് ആളുകൾ കേട്ടത്. വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം ഉയർന്നു. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ വാസ്തവം പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും വയറ്റിൽ കുട്ടിയില്ലെന്നും 'ഗർഭക്കഥ' പച്ചക്കള്ളമായിരുന്നുവെന്നും യൂട്യൂബർ വെളിപ്പെടുത്തി. ഇതെല്ലാം ഒരു സ്‌കിറ്റ് പോലെയായിരുന്നുവെന്ന് മൂവരും പറയുന്നത്.

യുവാവിന് കഴിഞ്ഞ രണ്ട് വർഷമായി യുവതിയുമായും അമ്മയുമായും ബന്ധമുണ്ട്. ഗർഭധാരണം എന്നത് വ്യാജമായിരുന്നെങ്കിലും, ജേഡും ഡാനിയുമായുള്ള തന്റെ അസാധാരണ ബന്ധം യഥാർത്ഥമാണെന്ന് യാർഡി വാദിക്കുന്നു. അവർ യഥാർത്ഥത്തിൽ അമ്മയും മകളുമാണ്, ഞങ്ങളുടെ പരസ്പര ബന്ധം യഥാർത്ഥ്യമാണ്. ഇതുവരെ ഗർഭിണികളായിട്ടില്ല.'- യാർഡി പറഞ്ഞു.

ജമൈക്കയിൽ ആണ് യാർഡി ജനിച്ചത്. കഞ്ചാവ് കേസിൽ ഒരു വർഷം ജയിലിൽ കഴിഞ്ഞു. 2017 ൽ ആണ് യൂട്യൂബ് ആരംഭിച്ചത്. യുവാവിന്റെ റീലുകളും വീഡിയോകളുമെല്ലാം വളരെപ്പെട്ടെന്ന് തന്നെ ക്ലിക്കായി. ജേഡും യൂട്യൂബിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ യുവതിക്കും അത്യാവശ്യം ഫോളോവേഴ്സുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTUBER, GIRL FRIEND, MOTHER, PREGNANT, LATESTNEWS, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360