കൊൽക്കത്ത: ഡൽഹിക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തിൽ സെഞ്ച്വറി നേടി ബംഗാൾ താരം അഭിഷേക് പോറൽ. വികാരാധീനനായ താരം മൈതാനത്ത് മുട്ടുകുത്തിയിരുന്ന് കരഞ്ഞുകൊണ്ടാണ് സെഞ്ച്വറി ആഘോഷിച്ചത്. ഓഗസ്റ്റിൽ പീഡനക്കേസിൽ അറസ്റ്റിലായതാരം ജാമ്യത്തിലിറങ്ങിയാണ് രഞ്ജി ട്രോഫിയിൽ പങ്കെടുത്തത്.
'എനിക്ക് കരയണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, അത് താനേ സംഭിച്ചുപോയി. എന്റെ ആഘോഷം ഒരു സന്ദേശമായിരുന്നു. എനിക്ക് ഒന്നും പറയാനില്ലെന്ന സന്ദേശം. എനിക്ക് ക്രിക്കറ്റ് കളിച്ചാൽ മതി. ക്രിക്കറ്റിലൂടെ എല്ലാവർക്കും മറുപടി നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്'- മത്സരശേഷം പോറൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'വ്യത്യസ്‌തമായൊരു ലോകത്ത് എങ്ങനെ അതിജീവിക്കണമെന്ന് ഞാൻ പഠിച്ചു. അവിടെനിന്ന് ഒരുപാട് നല്ല കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞു. അതെന്നെ മാനസികമായി കൂടുതൽ കരുത്തനാക്കി. ബാറ്റ് ചെയ്യുമ്പോൾ ഓരോ ദിവസവും ഓരോ മിനിറ്റും ഓരോ സെക്കന്റും എന്നെ ഒരു കാര്യം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ വാക്കുകളിലൂടെ മറുപടി നൽകില്ല. ബാറ്റുകൊണ്ടായിരിക്കും മറുപടി നൽകുന്നത്'- താരം കൂട്ടിച്ചേർത്തു.
കർണാടക സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി ജൂൺ 23ന് മൊഗ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് പോറലിനെതിരായ കേസിന് ആധാരം. താനും പോറലും മൂന്നര വർഷത്തോളം പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ഇരുവരും വിദേശ യാത്രകൾ നടത്തിയിരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. പോറൽ ബന്ധത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് പൊലീസിനെ സമീപിക്കുന്നതെന്നും യുവതി വ്യക്തമാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വഷണം ആരംഭിച്ചെങ്കിലും പോറലിനെ കണ്ടെത്താനായില്ല. ഇതേതുടർന്നാണ് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. യുവതി നൽകിയ ഹർജി പരിഗണിച്ച കോടതി പോറലിനെ അറസ്റ്റ് ചെയ്യാൻ ജൂലായ് 20ന് ഉത്തരവിടുകയായിരുന്നു. ബലാംത്സംഗ കുറ്റത്തിന് പുറമെ ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും പോറലിനുമേൽ ആരോപിക്കുന്നുണ്ട്. എന്നാൽ യുവതിയുടെ ആരോപണങ്ങൾ ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല.
Abishek Porel hit an unbeaten century against Delhi in the Ranji Trophy and broke down in tears. The Bengal batter, currently out on bail in a rape case, said he would let his bat do the talking.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |