SignIn
Kerala Kaumudi Online
Thursday, 29 October 2026 4.54 PM IST

സ്വന്തം ടീമിൽ നിന്ന് പുറത്തേക്ക്; സ്റ്റാർ ഓൾ റൗണ്ടർക്കായി അഞ്ച് മുൻനിര ഐപിഎൽ ഫ്രാഞ്ചൈസികൾ രംഗത്ത്?​

hardik-pandya
ഹാർദിക് പാണ്ഡ്യ

മുംബയ്: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഹാർദിക് പാണ്ഡ്യ. നിലവിൽ മുംബയ് ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദിക് ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിംഗ്സ് എന്നീ അഞ്ച് ടീമുകൾക്ക് താരത്തിനെ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്ന വിലയിരുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വൻ.

ഹാർദിക്കിന്റെ ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള തിരിച്ചുവരവ് ക്യാപ്റ്റൻസി സംബന്ധിച്ച നിബന്ധനകൾ കാരണം മുടങ്ങിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉയർന്നിരുന്നു. എന്നാൽ, അടുത്തതായി ചേരുന്ന ടീമിൽ ക്യാപ്റ്റൻ സ്ഥാനം നിർബന്ധമായും വേണമെന്ന നിലപാട് ഹാർദിക്കിന് ഇപ്പോൾ ഇല്ലെന്നാണ് അശ്വിൻ വ്യക്തമാക്കുന്നത്. അതേസമയം,​ ഹാർദിക്കിന് ഏറ്റവും അനുയോജ്യമായ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ ഹാർദിക്കിന് ക്യാപ്റ്റനാകാനുള്ള അവസരവും ലഭിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാർദിക്കിനെ കൊൽക്കത്തയിലേക്ക് എടുത്താൽ പകരം ഹർഷിത് റാണയെയോ റിങ്കു സിംഗിനെയോ മുംബയ് ഇന്ത്യൻസിന് നൽകാൻ കഴിയുമെന്നും അശ്വൻ ചൂണ്ടിക്കാട്ടി. മുംബയ് ഇന്ത്യൻസ് വിടാൻ താൽപര്യമുള്ള ഹാർദിക് തനിക്ക് ഏറ്റവും അനുയോജ്യമായ ടീമിനൊപ്പം ചേരാനായിരിക്കും ആഗ്രഹിക്കുന്നതെന്നും അശ്വിൻ പറഞ്ഞു.

English Summary

Former Indian cricketer Ravichandran Ashwin believes five IPL franchises—Chennai Super Kings, Kolkata Knight Riders, Rajasthan Royals, Gujarat Titans and Punjab Kings—could be interested in Hardik Pandya. The Mumbai Indians captain is reportedly linked with a possible exit. Ashwin considers Kolkata Knight Riders a suitable destination, suggesting Hardik could have a captaincy opportunity there. He also discussed potential player exchanges involving Harshit Rana or Rinku Singh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARDIK PANDYA, MUMBAI INDIANS, IPL TRADE RUMOURS, FIVE IPL FRANCHISES, R ASHWIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360