SignIn
Kerala Kaumudi Online
Thursday, 29 October 2026 4.53 PM IST

'ടെസ്റ്റ് ക്രിക്കറ്റിൽ ജസ്പ്രീത് ബുംറ ഇനിയും കഴിവ് തെളിയിക്കാനുണ്ട്': തുറന്നുപറഞ്ഞ് പാക് മുൻ ക്യാപ്റ്റൻ

jasprit-bumrah
ജസ്പ്രീത് ബുമ്ര

ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ടെന്ന് പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ വഖാർ യൂനിസ്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയൻ താരങ്ങളായ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെപ്പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ബുംറയ്ക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ടെന്ന് വഖാർ യൂനിസ് പറഞ്ഞു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് പരാമർശം.

വൈറ്റ് ബോൾ ക്രിക്കറ്റിൽ ബുംറയുടെ നിലവാരമുള്ള മറ്റൊരു ബൗളർ നിലവില്ലെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യത്തിൽ താരത്തിന് ഇനിയും സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് വഖാർ യൂനിസ് അഭിപ്രായപ്പെട്ടു. ട്വിന്റി-20, ഏകദിന മത്സരങ്ങളിലെ നിർണായക ഘട്ടങ്ങളിൽ ബുംറ ചെലുത്തുന്ന സ്വാധീനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പ്രശംസിച്ചു.

വഖാറിന്റെ പരാമര്‍ശം ക്രിക്കറ്റ് ലോകത്ത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. കാരണം ടെസ്റ്റ് ക്രിക്കറ്റിലും മികച്ച റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ബുംറ. 52 ടെസ്റ്റുകളിൽ നിന്നായി 19.7 ശരാശരിയിൽ 234 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡും, ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേട്ടവും ബുംറയുടെ പേരിലുണ്ട്.

പരിക്കുകൾ കാരണം ബുംറയ്ക്ക് ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കാറുണ്ട്. അടുത്ത മാസം ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ താരം ടീമിലേയ്ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഈ പരമ്പര നിര്‍ണായകമാണ്.

English Summary

Former Pakistan captain Waqar Younis praised Indian pacer Jasprit Bumrah as the world's best white-ball bowler, but asserted he needs significant Test cricket improvement. Younis believes Bumrah must match Starc or Hazlewood in Tests, despite Bumrah's impressive record of 234 wickets in 52 matches. Bumrah is expected back for the crucial New Zealand Test series.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASPRIT BUMRAH, WAQAR YOUNIS, WAQAR YOUNIS ON BUMRAH, PAKISTAN CRICKET CAPTAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360