SignIn
Kerala Kaumudi Online
Tuesday, 18 August 2026 10.59 PM IST

സഹതാരത്തിന്റെ ഉപദേശം; എൽബിഡബ്ല്യു റിവ്യൂ നോട്ട്‌ഔട്ടായി,​ പിന്നാലെ പടിക്കലിനെ ആലിംഗനം ചെയ്‌ത് കെഎൽ രാഹുൽ 

padikkal-rahul
വിക്കറ്റ് നഷ്ടപ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ പടിക്കലിനെ കെട്ടിപ്പിടിക്കുന്ന രാഹുൽ

ഗാൾ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ ഓവറിൽ സംപൂജ്യനായാണ് യശസ്വി ജയ്സ്വാൾ കൂടാരം കയറിയത്. എന്നാൽ ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ദേവ്ദത്ത് പടിക്കലും കെ.എൽ. രാഹുലും ചേർന്ന് ടീം സ്‌കോർ അതിവേഗം ഉയർത്തുന്നതിനിടെ നടന്ന സംഭവങ്ങളാണ് ചർച്ചയാകുന്നത്.


രാഹുലും പടിക്കലും രണ്ടാം വിക്കറ്റിൽ അമ്പത് റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ശ്രീലങ്കയിൽ ഒരേ ടെസ്റ്റിൽ രണ്ട് 50 റൺസിന് മുകളിലുള്ള പാർട്പനർഷിപ്പ് പടുത്തുയർത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരങ്ങളാണ് രാഹുലും പടിക്കലും. ഗാളിൽ ഇത് രണ്ടാമത്തെ സംഭവവും 16 വർഷത്തിനിടയിലെ ആദ്യത്തേതുമാണ്. 2008ൽ കൊളംബോയിൽ വി.വി.എസ്. ലക്ഷ്മണും സുരേഷ് റെയ്നയുമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.

എന്നാൽ രാഹുലും പടിക്കലും തമ്മിലുള്ള കൂട്ടുകെട്ടിന് വഴിയൊരുക്കിയത് നിർണായക ഘട്ടത്തിലെ പടിക്കലിന്റെ ഇടപെടലായിരുന്നു. പുറത്തായെന്ന് കരുതി മടങ്ങാൻ ഒരുങ്ങിയ രാഹുലിനോട് റിവ്യൂ എടുക്കാൻ നിർബന്ധിച്ചത് പടിക്കലാണ്. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 11-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. പ്രഭാത് ജയസൂര്യയുടെ പന്ത് രാഹുലിന്റെ പാഡിൽ തട്ടി. പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നെങ്കിലും അമ്പയർ ഉടൻ തന്നെ ഔട്ട് വിധിച്ചു. തീരുമാനം അംഗീകരിച്ച് രാഹുൽ മടങ്ങാൻ തുടങ്ങുന്നതിനിടെയാണ് പടിക്കൽ റിവ്യൂ എടുക്കാൻ ആവശ്യപ്പെട്ടത്.

റിവ്യൂവിൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്നും ഇംപാക്ട് ലൈനിലാണെന്നും വ്യക്തമായി. എന്നാൽ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുമെന്നായിരുന്നു ട്രാക്കറിന്റെ കണ്ടെത്തൽ. വിക്കറ്റ് നഷ്ടപ്പെടാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ രാഹുൽ പടിക്കലിനെ കെട്ടിപ്പിടിച്ചു. ഇരുവരും തമ്മിലുള്ള ആലിംഗനം ശ്രദ്ധേയമായി. ഹെൽമറ്റ് തടസമായില്ലായിരുന്നെങ്കിൽ രാഹുൽ പടിക്കലിനെ ചുംബിച്ചേനെയെന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണം.

English Summary

KL Rahul and Devdutt Padikkal forged a crucial 50-run second-wicket partnership for India against Sri Lanka in the first Test at Galle. Padikkal's prompt advice led to a successful DRS review, saving Rahul's wicket after he was given out. This helped them become the fifth Indian pair to achieve two 50+ partnerships in a Sri Lankan Test. Rahul embraced Padikkal in relief.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS, LATEST NEWS, KL RAHUL, DEVDUTT PADIKKAL, INDIA VS SRI LANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360