
സെന്റ് ലൂയിസ് : അമേരിക്കയിൽ നടന്ന ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ഇറ്റാലിയൻ-അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയ പ്രഗ്നാനന്ദ ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി.
ക്ലാസിക്കൽ റൗണ്ടുകളിൽ പിന്നിലായശേഷം റാപ്പിഡ്, ബ്ലിറ്റ്‌സ് റൗണ്ടുകളിൽ വിജയം നേടി ശകതമായി തിരിച്ചുവന്നാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ക്ലാസിക്കൽ റൗണ്ട് അവസാനിക്കുമ്പോൾ ആറുപോയിന്റിന് പിന്നിലായിരുന്നു ഇന്ത്യൻ താരം. എന്നാൽ രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ച് കരുവാനയെ മറികടന്നു. പിന്നീട് ബ്ലിറ്റ്‌സ് റൗണ്ടിൽ ലീഡ് വിട്ടുകൊടുക്കാതെ കളിച്ചതോടെ പ്രഗ്നാനന്ദ ജയത്തിലേക്കെത്തി. 15-13 എന്ന സ്‌കോറിനാണ് ജയം.
ഒരു കോടി 90 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് പ്രഗ്നാനന്ദനയ്ക്ക് സമ്മാനമായി ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |