SignIn
Kerala Kaumudi Online
Thursday, 23 July 2026 11.18 PM IST

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി; പോയിന്റ് പട്ടികയും തീയതികളും പുറത്ത്‌

team-india
ഇന്ത്യൻ ടെസ്റ്റ് ടീം

ദുബായ്: 2027ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വേദിയും തീയതിയും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ഓവൽ മൈതാനത്താണ് കലാശപ്പോരാട്ടം നടക്കുക. 2027 ജനുവരി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ ഒടുവിൽ ജൂൺ ഒമ്പത് മുതൽ 13 വരെയാണ് ലണ്ടനിലെ ഓവൽ മൈതാനത്ത് നടക്കുന്നത്. 2027, 2029, 2031 വർഷങ്ങളിലെ ഫൈനൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ടിന് അനുമതി ലഭിച്ചതിനെ തുടർന്നാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്, ഓവലിനെത്തന്നെ വീണ്ടും വേദിയായി തിരഞ്ഞെടുത്തത്.

നിലവിൽ ഒൻപത് ടീമുകളും ഫൈനൽ റേസിലുണ്ടെങ്കിലും, എട്ടിൽ ഏഴ് മത്സരങ്ങളും ജയിച്ച് 87.50 ശതമാനം പോയിന്റോടെ ഓസ്‌ട്രേലിയ ഒന്നാമതും, നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക (75ശതമാനം) രണ്ടാമതും, ന്യൂസിലൻഡ് (72.22ശതമാനം) മൂന്നാമതും തുടരുന്നു. പാകിസ്ഥാനെ 2-0ന് തോൽപ്പിച്ച് ബംഗ്ലാദേശ് (58.33%) നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഒൻപതിൽ നാല് ടെസ്റ്റുകൾ ജയിച്ച ഇന്ത്യ (48.15ശതമാനം) അഞ്ചാമതും ശ്രീലങ്ക (41.67ശതമാനം) ആറാം സ്ഥാനത്തുമാണ് നിലവിലുള്ളത്. അവസാന സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് (24.36ശതമാനം), വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ എന്നീ ടീമുകളാണ് നിലവിൽ ഏറ്റവും പിന്നിൽ.


മുൻപ് രണ്ട് തവണ ഫൈനലിലെത്തിയ ഇന്ത്യ നിലവിൽ അഞ്ചാം സ്ഥാനത്താണെങ്കിലും, വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യക്ക് വീണ്ടും ഫൈനലിലേക്ക് മുന്നേറാൻ അവസരമുണ്ട്. 2019ൽ ആരംഭിച്ച ടൂർണമെന്റിൽ ഇതുവരെ മൂന്ന് വ്യത്യസ്ത ടീമുകളാണ് ചാമ്പ്യന്മാരായത്. 2021ൽ ന്യൂസിലൻഡും 2023ൽ ഓസ്‌ട്രേലിയയും കിരീടം നേടിയപ്പോൾ, 2025ൽ ദക്ഷിണാഫ്രിക്കയാണ് ചാമ്പ്യന്മാരായത്.

English Summary

The International Cricket Council (ICC) has officially announced that The Oval in London will host the 2027 ICC World Test Championship (WTC) Final from June 9 to June 13. This marks the second time the historic venue will host the final, following the 2023 title clash where Australia defeated India.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD TEST CHAMPIONSHIP, OVAL, TEST CRICKET, SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360