SignIn
Kerala Kaumudi Online
Thursday, 23 July 2026 11.19 PM IST

നേരിട്ട പകുതിയോളം പന്തുകളും ബൗണ്ടറി പായിച്ചു; ഹരാരെയോടുള്ള 'പ്രണയം' തുടര്‍ന്ന് വൈഭവ് സൂര്യവംശി

vaibhav-sooryavanshi

അര്‍ദ്ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ ആഹ്ലാദ പ്രകടനം | Photo: facebook.com/IndianCricketTeam

ഹരാരെ: ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ ശേഷം തന്റെ ആദ്യ അന്താരാഷ്ട്ര ഫിഫ്റ്റിയാണ് കൗമാര താരം വൈഭവ് സൂര്യവംശി സിംബാബ്‌വെയ്ക്ക് എതിരെ കുറിച്ചത്. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ വൈഭവ് സൂര്യവംശി വെറും 19 പന്തുകള്‍ മാത്രമേ ക്രീസിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. വെടിക്കെട്ട് ഇന്നിംഗ്‌സിലൂടെ ടീമിന്റെ ജയത്തിന് അടിത്തറ പാകാനും താരത്തിനായി.


നാല് ഫോറും നാല് സിക്‌സറുകളും വൈഭവ് അടിച്ച് കൂട്ടി. അതായത് 19 പന്തുകള്‍ നേരിട്ടതില്‍ എട്ട് പന്തുകളും അതിര്‍ത്തി കടന്നു. ഈ വകയില്‍ മാത്രം എട്ട് പന്തുകളില്‍ നിന്ന് 40 റണ്‍സ് താരം നേടി. ശേഷിച്ച പത്ത് പന്തുകളില്‍ നിന്ന് പത്ത് റണ്‍സും നേടിയാണ് 19ാം പന്തില്‍ താരത്തിന് വിക്കറ്റ് നഷ്ടമായത്. മത്സരത്തിന് മുമ്പ് തന്നെ ഈ ഗ്രൗണ്ടില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് വൈഭവ് പ്രത്യാശ പങ്കുവച്ചിരുന്നു.


ഈ വര്‍ഷം ആദ്യം ഇന്ത്യ ജേതാക്കളായ അണ്ടര്‍ 19 ലോകകപ്പിലെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹരാരെയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തിലാണ് നടന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ വെറും 80 പന്തുകളില്‍ നിന്ന് 15 വീതം ഫോറും സിക്‌സും സഹിതം 175 റണ്‍സാണ് അന്ന് വൈഭവ് അടിച്ച് കൂട്ടിയത്. താരത്തിന്റെ മികവില്‍ 50 ഓവറില്‍ 411 റണ്‍സാണ് ഇന്ത്യ അന്ന് നേടിയത്. 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ അന്നത്തെ ഫൈനല്‍ ജയം.


'ഞങ്ങളിപ്പോള്‍ സിംബാബ്വേയിലെ ഹരാരെയിലാണ്. എനിക്ക് ഒരുപാട് ഓര്‍മ്മകളുള്ള മൈതാനമാണ്. വെറും നാല് മാസം മുമ്പാണ് ഞങ്ങള്‍ ഇവിടെ അണ്ടര്‍-19 ലോകകപ്പ് കളിച്ച് കപ്പ് അടിച്ചെടുത്തത്. അതുകൊണ്ട് തന്നെ ഏറെ പ്രത്യേകതയുള്ള ഗ്രൗണ്ടാണ്. ഇന്ത്യയെ പ്രതിനിധീകരിക്കുക ഏതൊരു ക്രിക്കറ്ററുടെയും സ്വപ്നമാണ്. നാല് മാസം മുമ്പ് ചരിത്രം കുറിച്ച അതേ മൈതാനത്തേക്ക് വീണ്ടും ഒരു കളിക്കാരനായി തിരിച്ചെത്താന്‍ കഴിഞ്ഞത് സന്തോഷമുള്ള അനുഭവമാണ്.


'ഹരാരെയിലെ പിച്ചിന്റെ രീതിയും കാലാവസ്ഥയും നേരത്തെ അറിയാവുന്നത് ഇപ്പോള്‍ സഹായമാകും. പരീശീലനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി മികച്ച പ്രകടനം നടത്താനാണ് ശ്രമം. പരിശീലനത്തില്‍ ചെയ്ത കാര്യങ്ങള്‍ അതുപോലെ തുടരുക, എന്റെ സ്വാഭാവിക ശൈലിയില്‍ കളിച്ച് ടീമിന് കഴിയുന്നത്ര പിന്തുണ നല്‍കുകഇതാണ് ലക്ഷ്യം. മുമ്പ് രണ്ട് മത്സരങ്ങളാണ് ഞാന്‍ ഈ മൈതാനത്ത് കളിച്ചിട്ടുള്ളത്. രണ്ടും നന്നായി കളിക്കാന്‍ പറ്റിയിരുന്നു. ആ ഒരു ആത്മവിശ്വാസം വരുന്ന മത്സരങ്ങളിലും നിലനിര്‍ത്താന്‍ ഞാന്‍ ശ്രദ്ധിക്കും'- മത്സരത്തിന് മുമ്പ് വൈഭവ് പറഞ്ഞിരുന്നു.

English Summary

vaibhav sooryavanshi breath taking fifty at harare

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, IND VS ZIM, HARARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360