പാരീസ്: ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ പ്രഥമ പുരസ്കാരം പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ മറികടന്നാണ് ആരാധക വോട്ടെടുപ്പിൽ 41കാരനായ ക്രിസ്റ്റ്യാനോ ഒന്നാമതെത്തിയത്. കരിയറിൽ ഒന്നിലധികം തവണ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയിൽനിന്ന് പ്രിയപ്പെട്ട താരത്തെ തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം നൽകുകയായിരുന്നു.
ഒക്ടോബറിലാണ് വോട്ടെടുപ്പ് നടന്നത്. ഫ്രാൻസ് ഫുട്ബാൾ മാസിക ഏർപ്പെടുത്തിയ 'ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം' എന്നറിയപ്പെട്ട പുരസ്കാരത്തിൽ ആരാധകർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027ലെ ബാലൺ ഡി ഓർ പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ ഏറ്റവും കൂടുതൽ തവണ നേടിയ താരമെന്ന റെക്കോർഡ് മെസ്സിയുടെ പേരിലാണ്. എട്ടു തവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ, ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ താരം രണ്ടാമതാണ് എത്തിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2007-08 സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് റൊണാൾഡോയെ പുരസ്കാരത്തിന് അർഹനാക്കിയത്. കരിയറിലെ താരത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായിരുന്നു അന്നത്തെ ബാലൺ ഡി ഓർ പുരസ്കാരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം മാഞ്ചസ്റ്റർ യുനൈറ്റഡിനായി എല്ലാ മത്സരങ്ങളിലുമായി 42 ഗോളുകൾ നേടി അത്യുജ്ജ്വല പ്രകടനമാണ് ആ സീസണിൽ താരം കാഴ്ചവച്ചത്. ആ സീസണിലെ പ്രകടനത്തിന് ആരാധകർ നൽകിയ വലിയ പിന്തുണയാണ് ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം പുരസ്കാരത്തിന്റെ അന്തിമ റാങ്കിംഗിൽ താരത്തെ ഒന്നാമതെത്തിച്ചത്.
Cristiano Ronaldo secured the inaugural 'Ballon d'Or of All Time' award, winning a fan vote organized by France Football magazine. The Portuguese superstar surpassed Lionel Messi, with supporters choosing their favorite from players who have won multiple Ballon d'Or titles. Ronaldo's exceptional 2007-08 season for Manchester United, where he scored 42 goals, was highlighted as a significant factor in his victory.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |