SignIn
Kerala Kaumudi Online
Thursday, 29 October 2026 7.25 PM IST

'ശുഭ്മാൻ ഗില്ലിന്റെ മുഖത്ത് എന്താണ്?​'; രഹസ്യം തേടി സോഷ്യൽ മീഡിയ,​ ഇതുവരെ വിപണിയിലെത്താത്ത എഐ ഉപകരണമോ?

shubman-gill
ശുഭ്മാൻ ഗിൽ

ഓക്‌ലൻ‌ഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയ്ക്കായുള്ള പരിശീലനത്തിനിടെ ശുഭ്മാൻ ഗില്ലിന്റെ നെറുകെയിൽ കണ്ട ഒരു ഉപകരണത്തെ കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. താരത്തിന്റെ തലയുടെ മുൻഭാഗത്തായി നെറ്റിയുടെ ഒരു വശത്തായി ഘടിപ്പിച്ചിരുന്ന ചെറിയ ഫിറ്റ്നസ് ഉപകരണം എന്താണെന്നാണ് ആരാധകർ തിരയുന്നത്. സൊമാറ്റോയുടെ സ്ഥാപകൻ ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത ‘ടെംപിൾ’ എന്ന എഐ അധിഷ്ഠിത ഫിറ്റ്നസ് ട്രാക്കിംഗ് ഉപകരണം ധരിച്ചാണ് ഗിൽ ഓക്‌ലൻഡിൽ പരിശീലനത്തിനെത്തിയത്.

ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ഗിൽ ഈ ഉപകരണം ധരിച്ച് സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറുമായി ഗിൽ ദീർഘനേരം സംസാരിക്കുകയും ചെയ്തു. വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ഓക്‌ലൻഡിൽ പരിശീലനം നടത്തുന്നത്.

എന്താണ് ‘ടെംപിൾ’ ഉപകരണം?

നെറ്റിക്ക് മുകളിലായി കണ്ണുകൾക്ക് തൊട്ടുമുകളിലൂടെ ധരിക്കുന്ന രീതിയിലാണ് ഈ ഉപകരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം, നാഡീവ്യവസ്ഥയുടെ പ്രതികരണങ്ങൾ, മാനസിക സമ്മർദത്തിന്റെ തോത് തുടങ്ങിയവ നിരീക്ഷിക്കാൻ ഇതിന് കഴിയുമെന്നാണ് റിപ്പോർട്ട്.

കളിക്കാരുടെ പരിശീലനഭാരം ശരീരത്തെയും തലച്ചോറിനെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാൻ ഇത്തരം സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് റിപ്പോർട്ട്. ദീപീന്ദർ ഗോയൽ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ഇതുവരെ പൊതുവിപണിയിൽ പുറത്തിറക്കിയിട്ടില്ല. ബാഡ്മിന്റൺ താരം പി വി സിന്ധുവും നേരത്തേ ഈ ഉപകരണം ധരിച്ചെത്തിയിരുന്നു.

English Summary

Shubman Gill sparked curiosity after wearing a small fitness-tracking device on his forehead during training in Auckland ahead of India’s ODI series against New Zealand. The device, called Temple, was developed by Zomato founder Deepinder Goyal. It reportedly monitors cerebral blood flow, nervous system responses, and stress levels, helping athletes understand how training affects their bodies and brains. It has not yet been publicly launched.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHUBMAN GILL, SHUBMAN GILL DEVICE, TEMPLE AI DEVICE, DEEPINDER GOYAL, AI FITNESS TRACKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360