
മിറ ആൻഡ്രീവയ്ക്ക് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം
ഫൈനലിൽ കീഴടക്കിയത് പോളണ്ടിന്റെ മായ ഫലീൻസ്കയെ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ വിഭാഗം സിംഗിൾസിൽ റഷ്യക്കാരി മിറ ആൻഡ്രീവയുടെ മിറക്കിൾ. പോളണ്ടുകാരി മായാ ഫലീൻസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി 19കാരിയായ മിറ തന്റെ ആദ്യ ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കുകയായിരുന്നു.ഒരു മണിക്കൂർ 22 മിനിട്ട് നീണ്ട പോരാട്ടത്തിൽ 6-3,6-2 എന്ന സ്കോറിനായിരുന്നു ഡബ്ളിയു.ടി.എ റാങ്കിംഗിൽ 8-ാം സ്ഥാനത്തുള്ള മിറയുടെ ജയം. 114-ാം റാങ്കുകാരിയാണ് മായ ഫലീൻസ്ക.
ഇതോടെ 2014ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ റഷ്യക്കാരിയായി മിറ മാറി.സെമിഫൈനലിൽ മാർത്ത കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മിറ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.2022ൽ കോക്കോ ഗൗഫിന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മിറ.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം ഫൈനലിൽ രണ്ടാം സീഡ് ജർമ്മൻ താരം അലക്സിന് സ്വരേവ് 10-ാം സീഡ് ഇറ്റാലിയൻ താരം ഫ്ളാവിയോ കൊബോള്ളിയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |