SignIn
Kerala Kaumudi Online
Wednesday, 22 July 2026 1.11 AM IST

സൗന്ദര്യ ശസ്ത്രക്രിയയിലൂടെ ആളാകെ മാറി വിനീഷ്യസ് ജൂനിയര്‍, തരംഗമായി ബ്രസീലിയന്‍ താരത്തിന്റെ പുത്തന്‍ ലുക്ക്

vinicius
വിനീഷ്യസ് ജൂനിയര്‍ ശസ്ത്രക്രിയക്ക് മുമ്പും ശേഷവും

റിയോ ഡി ജനീറോ: ലോകകപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു ബ്രസീല്‍ ഫുട്‌ബോള്‍ ടീം. ഇതിന് ശേഷം താരങ്ങള്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ബ്രസീലിന്റെ യുവ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ പുത്തന്‍ ലുക്കാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി താരം സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയനായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ചുള്ളന്‍ ലുക്ക് സമൂഹമാദ്ധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി ചിന്‍ ഹാര്‍മണൈസേഷന്‍ സര്‍ജറിക്കാണ് വിനീഷ്യസ് വിധേയനായിരിക്കുന്നത്. ലോകകപ്പിന് ശേഷം നാട്ടിലെത്തിയതിന് പിന്നാലെയാണ് വിനീഷ്യസ് ഇത്തരമൊരു പ്രക്രിയ നടത്തിയിരിക്കുന്നത്. കളിക്കളത്തില്‍ തന്റെ രൂപത്തിന്റെ പേരില്‍ നിരവധി തവണ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയര്‍.

ബ്രസീലിലെ ഗോയാനിയയില്‍ വെച്ച് 'ചിന്‍ ഹാര്‍മണൈസേഷന്‍' എന്ന സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മുഖത്തിന്റെ ആകൃതിക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതിനും താടിയെല്ലിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനുമായാണ് 26-കാരനായ താരം ഈ ശസ്ത്രക്രിയക്ക് വിധേയനായത്. മൂക്ക്, ചുണ്ട്, താടിയെല്ല് എന്നിവയുമായി താടിയുടെ വലുപ്പവും സ്ഥാനവും പൊരുത്തപ്പെടുത്തി മുഖത്തിന് മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നല്‍കുന്ന രീതിയാണിത്.

English Summary

vinicius juniors new look is now trending among fans

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINICIUS JR, MAKE OVER, SURGERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360