SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.31 AM IST

കലക്കൻ കാലിക്കറ്റ് വാരിയേഴ്സിന്

d

കൊച്ചി: രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ബാസ്കറ്റ്ബോൾ ലീഗ് കേരളയുടെ (ബി.എൽ.കെ) അഞ്ചാം ദിനം പിന്നിടുമ്പോൾ പോരാട്ടങ്ങൾ കടുക്കുന്നു. ലീഗ് റൗണ്ടിൽ ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സെമി ഫൈനൽ യോഗ്യതയ്ക്കായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ടീമുകൾ. കരുത്തരായ കാലിക്കറ്റ് വാരിയേഴ്സ് തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്ന് വൻ മുന്നേറ്റമാണ് നടത്തുന്നത്. അണ്ടർ-14 ബോയ്സ്, അണ്ടർ-14 ഗേൾസ്, അണ്ടർ-19 ഗേൾസ് എന്നീ മൂന്ന് വിഭാഗങ്ങളിലും തോൽവിയറിയാതെ മുന്നേറുന്ന വാരിയേഴ്സ് സെമി ഫൈനൽ നോക്കൗട്ട് സ്റ്റേജ് ഉറപ്പിച്ചു.
രാവിലെ മുതൽ മത്സരങ്ങൾ കാണാൻ വലിയ തോതിലുള്ള കാണികളാണ് സ്റ്റേഡിയത്തിൽ എത്തിയത്.
അണ്ടർ-19 ബോയ്സ് വിഭാഗത്തിൽ കാലിക്കറ്റ് വാരിയേഴ്സും ആലപ്പുഴ ഡോൾഫിൻസും തമ്മിൽ നടന്ന മത്സരമാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും ആവേശകരമായ പോരാട്ടം. ആറ് തവണ സ്കോറുകൾ തുല്യനിലയിലാവുകയും നാല് തവണ ലീഡ് മാറിമറിയുകയും ചെയ്ത മത്സരം കാണികളെ മുൾമുനയിൽ നിർത്തി. മത്സരത്തിൽ ആലപ്പുഴ ടീം 5 ത്രീ-പോയിന്ററുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 68-63 എന്ന സ്കോറിന് കാലിക്കറ്റ് വിജയം പിടുച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360