SignIn
Kerala Kaumudi Online
Monday, 15 June 2026 4.20 AM IST

വനിതാ ലോകകപ്പ് : പാകിസ്ഥാനെ തവിടുപൊടിയാക്കി ഇന്ത്യ

womens-world-cup

ബർമിംഗ്ഹാം : വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 64 റൺസിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 170/6 എന്ന സ്കോർ ഉയർത്തി.മറുപടിക്കിറങ്ങിയ പാകിസ്ഥാനെ 17 ഓവറിൽ 106 റൺസന് ആൾഔട്ടാക്കുകയായിരുന്നു. ഓപ്പണർ സ്മൃതി മാന്ഥനയുടെ (68) അർദ്ധ സെഞ്ച്വറിയും ക്യാപ്ടൻ ഹർമൻപ്രീത് കൗറിന്റേയും (36) റിച്ച ഘോഷിന്റേയും(34) പോരാട്ടവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. സ്മൃതിക്ക് ഒപ്പം ഓപ്പണിംഗിനിറങ്ങിയ ഷെഫാലി വർമ്മയെ(6) ഇന്ത്യയ്ക്ക് ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ നഷ്ടമായിരുന്നു. പകരമിറങ്ങിയ ജെമീമയെ (1) മൂന്നാം ഓവറിൽ നഷ്ടമായതോടെ ഇന്ത്യ 18/2 എന്ന നിലയിലായി.

തുടർന്ന് സ്മൃതിയും ക്യാപ്ടൻ ഹർമൻപ്രീത് കൗറും ചേർന്നാണ് മുന്നോട്ടുനയിച്ചത്.44 പന്തുകളിൽ ഒൻപത് ഫോറുകളും രണ്ട് സിക്സുമടക്കം 68 റൺസ് നേടിയ സ്മൃതി 14-ാം ഓവറിൽ ടീം സ്കോർ 109ൽ ലാണ് മടങ്ങിയത്.ഒരു റൺ കൂടി നേടുന്നതിനിടയിൽ ഭർതി ഫുൽമാലിയെയും (1) നഷ്ടമായി. തുടർന്ന് ഹർമനും റിച്ചയും ചേന്ന് മുന്നോട്ടുനയിച്ചു.

നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ശ്രീ ചരണിയുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WOMENS T20 WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360