കൊൽക്കത്ത: അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീം സൗഹൃദ മത്സരത്തിന് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബറിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം വേദിയായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഇ.എസ്.പി.എൻ ബ്രസീൽ റിപ്പോർട്ട് ചെയ്തു.
സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ബ്രസീൽ പദ്ധതിയിടുന്നുണ്ട്. ഇതിൽ ആദ്യ രണ്ട് മത്സരങ്ങൾ സെപ്തംബർ 25, 29 തീയതികളിൽ ഓസ്‌ട്രേലിയക്കെതിരെ ടൗൺസ് വില്ലെയിലും ബ്രിസ്‌ബേനിലുമായി നടക്കും. ഒക്ടോബർ ആദ്യം വാരം കൊൽക്കത്തയിൽ നടക്കുന്ന മൂന്നാമത്തെ മത്സരത്തിലെ എതിരാളികളെ ഇതുവരെ നിശ്ചയിട്ടില്ല.
കഴിഞ്ഞ ലോകകപ്പിനിടെയാണ് ബ്രസീൽ ഫുട്‌ബോൾ ഫെഡറേഷനും സംഘാടകരും തമ്മിൽ സൗഹൃദ മത്സരം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. വംഗനാട്ടിലെ ബ്രസീലിയൻ ഫുട്‌ബോളിന്റെ ജനപ്രീതി കണക്കിലെടുത്താണ് കൊൽക്കത്തയെ വേദിയായി പരിഗണിക്കുന്നത്. ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ നിലവിൽ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 16ൽ നോർവേയോട് 1-2 ന് പരാജയപ്പെട്ട് പുറത്തായ ബ്രസീലിന് ഈ വർഷം തിരിച്ചടിയുടേതായിരുന്നു. 1990ന് ശേഷം ആദ്യമായാണ് ക്വാർട്ടർ ഫൈനൽ കാണാതെ ബ്രസീൽ പുറത്താകുന്നത്. 2002ൽ അവസാനമായി ലോകകപ്പ് ഉയർത്തിയ ബ്രസീലിന് ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് ഇതോടെ നീളുകയാണ്.
ലോകകപ്പ് തോൽവിക്ക് ശേഷം സൂപ്പർ താരം നെയ്മർ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചനകളും നൽകിയിരുന്നു. 2002ലെ ലോകകപ്പ് വിജയത്തിന് ശേഷം 2014ൽ മാത്രമാണ് ബ്രസീലിന് സെമി ഫൈനലിൽ എത്താനായത്. എന്നാൽ അന്ന് ജർമ്മനിക്കെതിരെ നേരിട്ട 1-7 എന്ന വമ്പൻ തോൽവി ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായി മാറിയിരുന്നു. കൊൽക്കത്തയിൽ അടക്കം മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ആരാധകർക്ക് മുന്നിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകും ബ്രസീലിന്റെ ശ്രമം.
Five-time World Champions Brazil are reportedly set to play a friendly football match in India this October. According to ESPN Brasil, Kolkata's Salt Lake Stadium has been proposed as the venue for the fixture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |