SignIn
Kerala Kaumudi Online
Monday, 15 June 2026 4.20 AM IST

അടിപൊളി അയ്യൂബ്

fifa

ന്യൂയോർക്ക് : ബ്രസീലും മൊറോക്കോയും തമ്മിലുള്ള മത്സരത്തിൽ ശ്രദ്ധേയനായത് മൊറോക്കോയുടെ 18കാരനായ മിഡ്ഫീൽഡർ അയ്യൂബ് ബുവാദിയാണ്. പന്തടക്കത്തിലും പാസിംഗിലും പ്രതിരോധത്തിലും മുന്നിട്ടുനിന്ന അയ്യൂബിനെ പിടിച്ചുകെട്ടാൻ ബ്രസീലിന് ഏറെപണിപ്പെടേണ്ടിവന്നു. 91ശതമാനമായിരുന്നു അയ്യൂബിന്റെ പാസിന്റെ കൃത്യത. ഫൈനൽ തേഡിൽ ഈ ലോകകപ്പ് അരങ്ങേറ്റക്കാരൻ നൽകിയ പാസുകളെല്ലാം കൃത്യം. ആറ് തവണ എതിരാളികളിൽ നിന്ന് പന്ത് പിടിച്ചെടുത്തു. അഞ്ച് മികച്ച ഇന്റർസെപ്ഷനുകൾ. ഫ്രഞ്ച് ക്ളബ് ലിലെയിൽ കളിക്കുന്ന ഈ കൗമാരതാരത്തെ വരും മത്സരങ്ങളിൽ എതിരാളികൾ ഭയപ്പെട്ടേ മതിയാകൂ.

ഫ്രാൻസിൽ ജനിച്ച് അവരുടെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അയ്യൂബ് കഴിഞ്ഞമാസമാണ് മാതാപിതാക്കളുടെ നാടായ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ ഫിഫയിൽ നിന്ന് ക്ളിയറൻസ് നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AYOUB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360