
മയാമി : ഈ ലോകകപ്പിലെ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ കേപ്പ് വെർദേയുടെ ഗോളി വൊസീഞ്ഞ തന്നെ. അർജന്റീനയ്ക്ക് എതിരായ വിസ്മയ പ്രകടനം കൂടി കഴിഞ്ഞപ്പോൾ വൊസീഞ്ഞയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം രണ്ട് കോടി 20 ലക്ഷം കവിഞ്ഞു. ടൂർണമെന്റ് തുടങ്ങുമ്പോൾ വെറും 46000 പേർ മാത്രമാണ് വൊസീഞ്ഞയെ ഫോളോ ചെയ്തിരുന്നത്.
40കാരനായ വൊസീഞ്ഞ 2012 മുതൽ കേപ്പ് വെർദേയുടെ ദേശീയ ടീമിന്റെ ഗോളിയാണ്. 14 വർഷത്തിനിടെ 94 മത്സരങ്ങൾ കളിച്ചു. ഇതിൽ ഈ ലോകകപ്പിൽ കളിച്ച നാലുമത്സരങ്ങളാണ് താരത്തിന്റെ വിധി മാറ്റിയെഴുതിയത്.
18 സേവുകളാണ് വാെസീഞ്ഞ ഈ ലോകകപ്പിൽ നടത്തിയത്. ആദ്യ മത്സരത്തിൽ സ്പെയ്നിന് എതിരെ ഏഴു സേവുകൾ പുറത്തെടുത്തപ്പോഴേ ഫുട്ബാൾ ലോകം അത്ഭുതപ്പെട്ടു. ഉറുഗ്വേയ്ക്ക്എതിരെയും ഗോൾ വഴങ്ങിയില്ല.സൗദിയോട് രണ്ടുഗോളുകൾ വഴങ്ങി. അർജന്റീനയ്ക്ക് എതിരെ എട്ടുസേവുകൾ നടത്തി.
പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ളബ് ഡിപ്പോർട്ടീവോ ഷാവേസിനായി കളിച്ചിരുന്ന വൊസീഞ്ഞ ഇപ്പോൾ കരാർ പൂർത്തിയാക്കി ഫ്രീ ഏജന്റാണ്. താരത്തെ കൊത്തിയെടുക്കാൻ പല മുൻനിര യൂറോപ്യൻ ക്ളബുകളും വലവീശിത്തുടങ്ങിയിട്ടുണ്ട്.ജോസിമാർ ജോസ് ഇവോറ ഡയസ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. വൊസീഞ്ഞ വിളിപ്പേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |