
ന്യൂഡൽഹി: മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 4-400 മീറ്റർ പുരുഷ റിലേയിൽ സ്വർണവും മിക്സഡ് റിലേയിൽ വെള്ളിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു പാലക്കാട് സ്വദേശിയായ അജ്മൽ. ബാഡ്മിന്റൺ ഡബിൾസ് താരമായ ട്രീസ ജോളി 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഡബിൾസിൽ ട്രീസയുടെ പാർട്ണറായ കോച്ച് പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദിനും അർജുന പുരസ്കാരമുണ്ട്. പരമോന്നത കായിക പുരസ്കാരമായ ഖേൽരത്നയ്ക്ക് ഇക്കുറി ആരും അർഹരായില്ല.
(വിശദ വാർത്ത കളിക്കളം പേജിൽ)
Malayali athletes Treesa Jolly and V. Muhammad Ajnal are among 17 sportspersons selected for the prestigious Arjuna Award, one of India’s major national sports honours.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |