SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.04 AM IST

ഹോക്കി ലോകകപ്പ് 6-1ന് ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ വനിതകൾ

hockey

ആംസ്റ്റൽവീൻ : നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ആറുഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ തകർത്തത്. ഇന്ത്യയ്ക്ക് വേണ്ടി സുനേലിത ടോപ്പോ രണ്ട് ഗോളുകൾ നേടിയപ്പോൾ നവ്നീത് കൗർ, സുശീല ചാനു,ദീപിക സെഹ്‌റാവത്ത്, ലാൽറെംസിയാമി എന്നിവർ ഓരോ ഗോളടിച്ചു.

ആദ്യ ക്വാർട്ടറിന്റെ 11-ാം മിനിട്ടിൽ സുനേലിതയാണ് സ്കോറിംഗ് തുടങ്ങിയത്.രണ്ടാം ക്വാർട്ടറിന്റെ രണ്ടാം മിനിട്ടിൽ നവ്നീതും പത്താം മിനിട്ടിൽ സുശീല ചാനുവും സ്കോർ ചെയ്തു. മൂന്നാം ക്വാർട്ടറിന്റെ എട്ടാം മിനിട്ടിൽ ദീപിക ലീഡുയർത്തി.14-ാം മിനിട്ടിൽ ലാൽറെസിയാമിയുടെ ഗോൾ. തൊട്ടടുത്ത മിനിട്ടിൽ സുനേലിതയുടെ അടുത്ത ഗോളും പിറന്നു.

ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയിന്റായ ഇന്ത്യ പൂൾ ഡിയിൽ രണ്ടാമതെത്തി. നാളെ ഇംഗ്ളണ്ടുമായാണ് ഇന്ത്യയുടെ അവസാനമത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOCKEY WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360