
കോഴിക്കോട്: 18-ാമത്സിൽവർ ഹിൽസ് സൗത്ത് ഇന്ത്യ ഇന്റർ സ്‌കൂൾബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ ആൺകുട്ടികളുടെ ക്വാർട്ടർ ഫൈനൽ, പെൺകുട്ടികളുടെ സെമി ഫൈനൽ ലൈനപ്പായി.ഇന്ന് രാവിലെ ക്വാർട്ടർ പോരാട്ടങ്ങളും വൈകിട്ട് സെമി യും നടക്കും.
ആൺകുട്ടികളുടെ വിഭാഗത്തിൽ പൂൾഎയിൽ നിന്ന് സിൽവർ ഹിൽസ് എച്ച്.എസ്.എസും കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്‌കൂളും ക്വാർട്ടറിലെത്തി. പൂൾ ബിയിൽ നിന്ന് ചങ്ങനാശ്ശേരി എ.കെ.എം എച്ച്.എസ്.എസും മലപ്പുറം നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസും യോഗ്യത നേടി. പൂൾ സിയിൽ നിന്ന് ആലപ്പുഴ ജ്യോതി നികേതനും കൊരട്ടി ലിറ്റിൽ ഫ്ലവർ എച്ച്.എസ്.എസും പൂൾ ഡിയിൽ നിന്ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസും അവസാന എട്ടിലെത്തി. ഗിരിദീപം ബെഥാനിയും കോയമ്പത്തൂർ പെർക്‌സും തമ്മിലുള്ള മത്സരത്തിലെ വിജയികളാകും എട്ടാമത്തെ ടീം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |