
ന്യൂഡൽഹി : ഈ മാസം 19 മുതൽ ജപ്പാനിലെ അയ്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ ട്രീസ ജോളി - ഗായത്രി ഗോപിചന്ദിനും സ്പെഷ്യലിസ്റ്റ് കോച്ചിനെ അനുവദിക്കില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഇവരുടെ സ്പെഷ്യൽ കോച്ചും മുൻ ഇന്ത്യൻ താരവുമായ ബി.സുമീത് റെഡ്ഡിയുടെ പേര് ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല. ദേശീയ പരിശീലകരെമാത്രം ഏഷ്യൻ ഗെയിംസിന് അയച്ചാൽ മതിയെന്ന കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇക്കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ താരങ്ങളാണ് ട്രീസയും ഗായത്രിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |