SignIn
Kerala Kaumudi Online
Friday, 04 September 2026 10.34 PM IST

വിസ്മയിപ്പിച്ച് ആനന്ദ് ജോസഫ്,​ ട്രി​വാ​ൻ​ഡ്രം​ ​റോ​യ​ൽ​സി​നെ​ ​ഒ​റ്റ​ ​വി​ക്ക​റ്റി​ന് ​തോ​ൽ​പ്പി​ച്ച് ​തൃ​ശൂർ ഫൈനലിൽ

titans

തി​രു​വ​ന​ന്ത​പു​രം​ :അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ര​ണ്ട് ​സി​ക്സു​ക​ളും​ ​ഒ​രു​ ​ഫോ​റും​ ​പാ​യി​ച്ച​ ​ആ​ന​ന്ദ് ​ജോ​സ​ഫി​ന്റെ​ ​അ​വി​സ്മ​ര​ണീ​യ​ ​ബാ​റ്റിം​ഗി​ലൂ​ടെ​ ​കെ.​സി.​എ​ല്ലി​ൽ​ ​ആ​ദ്യ​മാ​യി​ ​ഫൈ​ന​ലി​ലേ​ക്ക് ​കാ​ലെ​ടു​ത്തു​വ​ച്ച് ​തൃ​ശൂ​ർ​ ​ടൈ​റ്റാ​ൻ​സ്.​ ​ഇ​ന്ന്​ ​ന​ട​ന്ന​ ​ആ​ദ്യ​ ​സെ​മി​യി​ൽ​ ​ഒ​രൊ​റ്റ​ ​പ​ന്ത് ​ശേ​ഷി​ക്കേ​ ​ഒ​റ്റ​ ​വി​ക്ക​റ്റി​ന് ​ട്രി​വാ​ൻ​ഡ്രം​ ​റോ​യ​ൽ​സി​നെ​ ​മ​റി​ക​ട​ന്നാ​ണ് ​തൃ​ശൂ​ർ​ ​ക​ലാ​ശ​ക്ക​ളി​ക്ക് ​ടി​ക്ക​റ്റെ​ടു​ത്ത​ത്.


ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ട്രി​വാ​ൻ​ഡ്രം​ ​റോ​യ​ൽ​സ് 20​ ​ഓ​വ​റി​ൽ​ ​അ​ഞ്ച് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 163​ ​റ​ൺ​സെ​ടു​ത്തു.​ ​ക​ഴി​ഞ്ഞ​ ​ക​ളി​യി​ൽ​ ​സെ​ഞ്ച്വ​റി​ ​നേ​‌​ടി​യി​രു​ന്ന​ ​വി​ഷ്ണു​ ​വി​നോ​ദി​നെ​ ​മൂ​ന്നാം​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​ന​ഷ്ട​മാ​യ​ത് ​ട്രി​വാ​ൻ​ഡ്ര​ത്തി​നേ​റ്റ​ ​ആ​ദ്യ​ ​പ്ര​ഹ​ര​മാ​യി..​ ​ആ​ന​ന്ദ് ​ജോ​സ​ഫി​ന്റെ​ ​പ​ന്തി​ൽ​ ​നി​ഖി​ൽ​ ​തോ​ട്ട​ത്ത് ​എ​ടു​ത്ത​ ​ഉ​ജ്ജ്വ​ല​മാ​യൊ​രു​ ​ക്യാ​ച്ചി​ലൂ​ടെ​യാ​ണ് ​വി​ഷ്ണു​ ​വി​നോ​ദ് ​(7​)​ ​പു​റ​ത്താ​യ​ത്.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​കൃ​ഷ്ണ​പ്ര​സാ​ദി​നെ​യും​ ​(4​)​ ​ആ​ന​ന്ദ് ​ജോ​സ​ഫ് ​ത​ന്നെ​ ​മ​ട​ക്കി.​ 28​ ​റ​ൺ​സെ​ടു​ത്ത​ ​അ​ഭി​ഷേ​ക് ​പി.​ ​നാ​യ​ർ​ ​ബി​ജു​ ​നാ​രാ​യ​ണ​ന്റെ​ ​പ​ന്തി​ൽ​ ​പു​റ​ത്താ​യി.​ ​ഫോ​മി​ലു​ള്ള​ ​ഗോ​വി​ന്ദ് ​ദേ​വ് ​പൈ​യെ​ ​എം.​ ​എ​സ്.​ ​അ​ഖി​ലും​ ​മ​ട​ക്കി​യ​തോ​ടെ​ ​നാ​ല് ​വി​ക്ക​റ്റി​ന് 72​ ​റ​ൺ​സെ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​റോ​യ​ൽ​സ്.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​അ​ക്ഷ​യ് ​മ​നോ​ഹ​റു​ടെ​ ​(​ 26​ ​പ​ന്തു​ക​ളി​ൽ​ ​നാ​ല് ​ഫോ​റും​ ​മൂ​ന്ന് ​സി​ക്സ​റു​മ​ട​ക്കം​ 53​ ​റ​ൺ​സ്)​ ​ഇ​ന്നിം​ഗ്സാ​ണ് ​റോ​യ​ൽ​സി​നെ​ ​ക​ര​ക​യ​റ്റി​യ​ത്.​ 20​ ​റ​ൺ​സെ​ടു​ത്ത​ ​സി​ജോ​മോ​ൻ​ ​ജോ​സ​ഫ് ​ബി​ജു​ ​നാ​രാ​യ​ണ​ന്റെ​ ​പ​ന്തി​ൽ​ ​പു​റ​ത്താ​യെ​ങ്കി​ലും​ ​പ​ക​ര​മെ​ത്തി​യ​ ​എം.​ ​നി​ഖി​ൽ​(​ 28​നോ​ട്ടൗ​ട്ട്)​ ​അ​ക്ഷ​യ്ക്ക് ​മി​ക​ച്ച​ ​പി​ന്തു​ണ​യാ​യി.​ ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് 34​ ​പ​ന്തു​ക​ളി​ൽ​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 70​ ​റ​ൺ​സാ​ണ് ​റോ​യ​ൽ​സി​നെ​ 163​ൽ​ ​എ​ത്തി​ച്ച​ത്.​ ​അ​വ​സാ​ന​ ​ര​ണ്ട് ​ഓ​വ​റി​ൽ​ 38​ ​റ​ൺ​സ് ​ഇ​രു​വ​രും​ ​ചേ​ർ​ന്ന് ​നേ​ടി​ .​ ​ടൈ​റ്റ​ൻ​സി​നു​ ​വേ​ണ്ടി​ ​ആ​ന​ന്ദ് ​ജോ​സ​ഫും​ ​ബി​ജു​ ​നാ​രാ​യ​ണ​നും​ ​ര​ണ്ട് ​വി​ക്ക​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ടൈ​റ്റ​ൻ​സി​ന് ​ര​ണ്ടാം​ ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​കെ.​ ​ആ​ർ.​ ​രോ​ഹി​തി​നെ​ ​(16​)​ ​ന​ഷ്ട​മാ​യി.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​വി​ഷ്ണു​രാ​ജും​(7​)​ ​പു​റ​ത്താ​യി.​ ​തു​ട​ർ​ന്നെ​ത്തി​യ​ ​അ​ഹ​മ്മ​ദ് ​ഇ​മ്രാ​നും​ ​(43​)​ ​ഷോ​ൺ​ ​റോ​ജ​റും​ ​(23​)​ ​ചേ​ർ​ന്ന് 45​ ​റ​ൺ​സും ​അ​ഹ​മ്മ​ദ് ​ഇ​മ്രാ​നും​ ​നി​ഖി​ൽ​ ​തോ​ട്ട​ത്തും​ ​ചേ​ർ​ന്ന് ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ 43​ ​റ​ൺ​സും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​എ​ന്നാ​ൽ​ 14​-ാം​ ​ഓ​വ​റി​ൽ​ ​അ​ഹ​മ്മ​ദ് ​ഇ​മ്രാ​ന്റെ​ ​മ​ട​ക്കം​ ​കൂ​ട്ട​ത്ത​ക​ർ​ച്ച​യു​ടെ​ ​തു​ട​ക്ക​മി​ട്ടു.​ ​അ​ഞ്ച് ​റ​ൺ​സ് ​കൂ​ടി​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ​ ​നി​ഖി​ൽ​ ​തോ​ട്ട​ത്തും​ ​(24​)​ ​പു​റ​ത്താ​യി.​ ​ഷാ​രോ​ൺ​ ​സു​രേ​ഷ് ​മൂ​ന്നും​ ​മു​ഹ​മ്മ​ദ് ​ഇ​നാ​ൻ​ ​ഒ​ന്നും​ ​ബി​ജു​ ​നാ​രാ​യ​ണ​ൻ​ ​പൂ​ജ്യ​ത്തി​നും​ ​മ​ട​ങ്ങി.​ ​മ​റു​വ​ശ​ത്ത് ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ബാ​റ്റ് ​വീ​ശു​ക​യാ​യി​രു​ന്ന​ ​ക്യാ​പ്ട​ൻ​ ​എം.​ ​എ​സ്.​ ​അ​ഖി​ൽ​ 19​-​ ാം​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​പു​റ​ത്താ​യി.​ ​അ​വ​സാ​ന​ ​ഓ​വ​ർ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ഒ​രു​ ​വി​ക്ക​റ്റ് ​ശേ​ഷി​ക്കെ​ ​തൃ​ശൂ​രി​ന് ​ജ​യി​ക്കാ​ൻ​ ​വേ​ണ്ടി​യി​രു​ന്ന​ത് 15​ ​റ​ൺ​സാ​ണ്.​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​സിം​ഗി​ൾ​ ​നേ​ടി​ ​അ​ബ്ദു​ൾ​ ​റ​മീ​സ് ​ആ​ന​ന്ദ് ​ജോ​സ​ഫി​ന് ​സ്ട്രൈ​ക്ക് ​ന​ൽ​കി.​ ​

തു​ട​ർ​ന്ന് ​ഗ്രീ​ൻ​ഫീ​ൽ​ഡ് ​സ്റ്റേ​ഡി​യം​ ​സാ​ക്ഷ്യം​ ​വ​ഹി​ച്ച​ത് ​അ​വി​സ്മ​ര​ണീ​യ​ ​നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ്.​ ​തു​ട​രെ​യു​ള്ള​ ​മൂ​ന്ന് ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​സി​ക്സും​ ​ഒ​രു​ ​ഫോ​റും​ ​നേ​ടി​ ​ആ​ന​ന്ദ് ​ടീ​മി​ന് ​ഫൈ​ന​ലി​ലേ​ക്കു​ള്ള​ ​വ​ഴി​യൊ​രു​ക്കി.​ ​മൂ​ന്ന് ​പ​ന്തു​ക​ളി​ൽ​ ​നി​ന്ന് 16​ ​റ​ൺ​സു​മാ​യി​ ​ആ​ന​ന്ദ് ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL, TRIVANDRUM ROYALS, THRISSUR TITANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360