
ആദ്യ മത്സരത്തിൽ ബംഗളുരു എഫ്.സി സ്പോർടിംഗ് ഡൽഹിയെ നേരിടും
ബെംഗളുരു : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ 13-ാം സീസണിന് ഇന്ന് ബെംഗളുരുവിൽ തുടക്കമാകുന്നു. കഴിഞ്ഞ സീസണിൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡിന്റെ പിൻവാങ്ങൽ മൂലം ചുരുക്കി നടത്തിയ ലീഗ് ഇത്തവണ എല്ലാ ടീമുകളും ഹോം ആൻഡ് എവേ മത്സരങ്ങൾ കളിക്കുന്ന റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിലേക്ക് മടങ്ങിയെത്തുകയാണ്.
ഇന്ന് ബംഗളുരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബംഗളുരു എഫ്.സി സ്പോർടിംഗ് ഡൽഹിയെ നേരിടും.വൈകിട്ട് അഞ്ചിനാണ് കിക്കോഫ്. രാത്രി ഏഴരയ്ക്ക് മഡ്ഗാവിൽ നടക്കുന്ന മത്സരത്തിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സിയെ നേരിടും. കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെ ഇന്റർ കാശിയുമായാണ്. വൈകിട്ട് അഞ്ചിന് ലക്നൗവിൽ വച്ചാണ് മത്സരം.ഈ മാസം 25ന് മുംബയ് എഫ്.സിക്ക് എതിരെയാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ഹോംമാച്ച്.
13 ടീമുകൾ
കേരള ബ്ളാസ്റ്റേഴ്സ്,ബെംഗളുരു എഫ്.സി, ചെന്നൈയിൻ എഫ്.സി, സ്പോർടിംഗ് ഡൽഹി,ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ,എഫ്.സി ഗോവ,ഇന്റർ കാശി,മോഹൻ ബഗാൻ, മുംബയ് സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിങ്ങനെ 13 ടീമുകളാണ് ഇക്കുറി മത്സരിക്കുന്നത്.
163
ഈ സീസണിലുള്ളത്. റൗണ്ട് റോബിൻ ലീഗിൽ 13 ടീമുകളും ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ രണ്ട് തവണ ഏറ്റുമുട്ടും. അടുത്ത മേയ് മാസത്തിലാകും ഫൈനൽ.
ടി വി ലൈവ് : സോണി സ്പോർട്സിലും സോണി ലിവിലും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |