SignIn
Kerala Kaumudi Online
Thursday, 01 October 2026 11.44 PM IST

ഫ്ലൈദുബായ് ക്യാപ്ടൻ സ്മിത്ത് മച്ചാറിന് അടിയന്തര ശസ്ത്രക്രിയ,​ ആരോഗ്യനില തൃപ്തികരം

READ ENGLISH VERSION
smith
ഫ്ലൈ ദുബായ ക്യാപ്ടൻ സ്മിത്ത് മച്ചാർ,​ ഫ്ലൈ ദുബായ് വിമാനം

ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിൽ വച്ച് സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ തുടർ ചികിത്സയ്ക്കായി യു.എ.ഇയിൽ എത്തിച്ചു. അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. യു.എ.ഇയിലെ ആശുപത്രിയിലുള്ള സ്മിത്തിന്റെ കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോൺസൽ ജനറൽ ഡോ.വിഷ്ണുവർദ്ധന റെഡ്ഡിയപം സന്ദർശിച്ചു,​ സർക്കാരിന്റെ പൂ‌ർണ പിന്തുണയും അവർ ഉറപ്പ് നൽകി.

അതേസമയം സ്മിത്ത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപാര ധൈര്യവും നിശ്ചയദാർഢ്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കുകയും വൻദുരന്തം ഒഴിവാക്കുകയും ചെയ്തു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു. സ്മിത്ത് അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹത്തിന്റെ ശക്തിക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAPTAIN SMITH MACHAR, FLYDUBAI, FLY DUBAI PILOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360