SignIn
Kerala Kaumudi Online
Thursday, 22 October 2026 8.15 PM IST

ഒരുമ്പെട്ട് ഇസ്രയേൽ: ലെബനനിൽ മരണം 558

READ ENGLISH VERSION

lebanon

​​​​​​ടെൽ അവീവ്/ബെയ്റൂട്ട്: ലെബനനിൽ സമ്പൂർണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതോടെ യുദ്ധ ഭീതിയിൽ ലോകം. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ച യു.എസ്, പൗരന്മാർ ഉടൻ ലെബനൻ വിടാൻ നിർദ്ദേശിച്ചു. യു.എസിന്റെ 40,000 സൈനികരും യുദ്ധക്കപ്പലുകളും മേഖലയിലുണ്ട്.

തിങ്കളാഴ്ച മുതലുള്ള ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ മരണം 558 ആയി. 50 കുട്ടികളും 94സ്ത്രീകളും ഉൾപ്പെടുന്നു.1,835 പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളും അവരുടെ ക്രൂസ് മിസൈലുകളും തകർത്തു. ആയിരങ്ങൾ കൂട്ടപ്പലായനം തുടങ്ങിയതോടെ റോഡുകൾ സ്തംഭിച്ചു.

1990ൽ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ലെബനനിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ദിവസമായിരുന്നു തിങ്കളാഴ്ച. ഇന്നലെയും ഇസ്രയേലും ഹിസ്ബുള്ളയും പരസ്പരം വ്യോമാക്രമണങ്ങളിലൂടെ ഭീതി സൃഷ്ടിച്ചു. ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റ് തലവൻ അടക്കം മുതിർന്ന കമാൻഡർമാരെ തെരഞ്ഞ് പിടിച്ച് 'ടാർജറ്റഡ് സ്ട്രൈക്കു"കളും നടത്തി. ഹമാസ് കമാൻഡറായ മഹ്‌മൂദ് അൽ നദാറും തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടു.
വടക്കൻ ഇസ്രയേലിലെ സ്കൂളുകൾ അടച്ചു. അന്താരാഷ്ട്ര എയർലൈനുകൾ സർവീസുകൾ റദ്ദാക്കി. സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഒറ്റയ്‌ക്കാക്കില്ലെന്ന് ഇറാനും ഇതിനിടെ വ്യക്തമാക്കി. സംഘർഷം നിറുത്തണമെന്ന് ഈജിപ്റ്റ്,​ തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.

ഇസ്രയേലിന് 4 വഴികൾ

1. ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം തുടരാം

2. വടക്കൻ അതിർത്തിയിൽ 6 - 12 മൈൽ ബഫർ സോൺ സൃഷ്ടിക്കാൻ ലബനനിൽ 30,000 സൈനികരുമായി പരിമിത അധിനിവേശം

3. ഗാസ മാതൃകയിൽ പൂർണ അധിനിവേശം

4.ആക്രമണങ്ങൾക്ക് ശമനം, സമാധാന ചർച്ചകൾ

 18 വർഷം

18 വർഷമായി ശേഖരിച്ച ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ ഹിസ്ബുള്ളയുടെ ആയുധശേഖരങ്ങൾ ആക്രമിക്കുന്നത്

 ബാർകോഡും ആയുധം?


ബെയ്റൂട്ടിന് കിഴക്കുള്ള ബെഖാ താഴ്‌വരയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ 'അപകടകരമായ" ബാർകോഡ് അടങ്ങിയ ലഘുലേഖകൾ വിതറുന്നെന്ന് ഹിസ്ബുള്ള. കോഡ് സ്കാൻ ചെയ്താൽ ഫോണിലെ എല്ലാ വിവരങ്ങളും നഷ്ടമാകുമെന്നും മുന്നറിയിപ്പ് നൽകി.

 ശത്രുമുഖങ്ങൾ 5

തുറന്ന യുദ്ധമുണ്ടായാൽ ഇസ്രയേലിനെതിരെ ഒന്നിക്കുക;

1. ഹിസ്ബുള്ള (ലെബനൻ)

2. ഹമാസ് (ഗാസ)

3. ഹൂതി (യെമൻ)

4. ഇറാക്ക്, സിറിയൻ ഗ്രൂപ്പുകൾ

5. ഇറാൻ

 ആൾബലം

ഇസ്രയേൽ സൈന്യം -6,70,000

ഹിസ്ബുള്ള പോരാളികൾ - 25,000 - 50,000 (100,000 ഉണ്ടെന്ന് അവകാശം)

 1,50,000 റോക്കറ്റുകൾ

ഹിസ്ബുള്ളയുടെ പക്കൽ 1,50,000 - 2,00,000 റോക്കറ്റ്/മിസൈലുകളുണ്ടെന്ന് കരുതുന്നു. ഇസ്രയേലിന്റെ എല്ലാ കോണിലും എത്താൻ ശേഷിയുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, LEBANON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360