SignIn
Kerala Kaumudi Online
Saturday, 22 August 2026 12.45 AM IST

റഷ്യൻ ഡ്രോൺ ആക്രമണം; യുക്രെയ്‌നിൽ 14 മരണം, 120ലേറെ പേർക്ക് പരിക്ക്

russia-strike
രക്ഷാപ്രവർത്തനം നടത്തുന്ന അഗ്‌നിരക്ഷാസേന


കീവ്: യുക്രെയ്‌നിലെ മദ്ധ്യ നഗരമായ ക്രിവി റിഹിലെ ഷോപ്പിംഗ് സെന്ററിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 120ലേറെ പേർക്ക് പരിക്ക്. രണ്ട് റഷ്യൻ ഡ്രോണുകളാണ് ഇന്ന് പകൽ സമയം ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ജന്മനാടായ ക്രിവി റിഹിലാണ് ആക്രമണം. പരിക്കേറ്റവരിൽ 22 കുട്ടികളും ഉൾപ്പെടുന്നതായി മേഖലാ ഗവർണർ ഒലെക്സാണ്ടർ ഹാൻഷ അറിയിച്ചു. 29 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരിൽ അഞ്ച് കുട്ടികളുമുണ്ട്.

jറഷ്യയുടെ ആക്രമണത്തെ അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമായ നടപടിയെന്നാണ് സെലെൻസ്‌കി വിശേഷിപ്പിച്ചത്. ആദ്യ ഡ്രോൺ ആക്രമണത്തിന് അരമണിക്കൂറിന് ശേഷം രണ്ടാമത്തെ ഡ്രോൺ ഷോപ്പിംഗ് സെന്ററിൽ പതിച്ചതായും രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ ഭീകരപ്രവർത്തനത്തിന് തുല്യമാണെന്നും റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.

യുക്രെയ്നിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കുന്നതിനിടെയാണ് പുതിയ ആക്രമണം. കഴിഞ്ഞ ദിവസം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, റഷ്യയുടെ യുദ്ധശേഷിയെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എണ്ണ സംഭരണ കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും ഉൾപ്പെടെയുള്ള മേഖലകളിൽ യുക്രെയ്ൻ റഷ്യയ്‌ക്കെതിരായ ആക്രമണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

English Summary

At least 14 people were killed and more than 120 injured after two Russian drones struck a shopping centre in Kryvyi Rih, Ukrainian authorities said. Among the injured were 22 children, with five of them in serious condition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAIN, RUSSIAN DRONE, VLADIMIR PUTIN, RUSSIA UKRAIN WAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360