
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിന് ഇറാനുമായി ഇന്ന് ധാരണയായേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റുമാണ് അവകാശവാദം ഉന്നയിച്ചത്. യു.എസുമായി തങ്ങൾ ചർച്ച നടത്തുന്നില്ലെന്ന് ഇറാൻ ആവർത്തിക്കവെയാണിത്. എന്നാൽ, ഇറാനുമായി ചർച്ച തുടരുന്നെന്നാണ് ട്രംപും ബെസന്റും പറയുന്നത്. ഇറാനുള്ള അവസാന അവസരമാണിതെന്നും മറിച്ചായാൽ സാഹചര്യം വഷളാകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകി. ഒമാൻ അടക്കമുള്ള മദ്ധ്യസ്ഥ രാജ്യങ്ങൾ ഇറാനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. ഇതിനിടെ, ഇന്നലെ ഹോർമുസിൽ ഒമാന് സമീപം ഒരു ചരക്കുക്കപ്പലിന് നേരെ വ്യോമാക്രമണമുണ്ടായി. ഒരു ജീവനക്കാരനെ കാണാതായി. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |